കൊൽക്കത്ത: സിനിമയിൽ അവസരം നൽകാമെന്ന്
വിശ്വസിപ്പിച്ച് മോഡലുകളെയും സിനിമാമോഹികളെയും ഉപയോഗിച്ച് പോൺ റാക്കറ്റ് നടത്തിയെന്ന കേസിൽ ബംഗാളി നടി നന്ദിത ദത്ത അറസ്റ്റിൽ.
വ്യാജവാഗ്ദാനങ്ങൾ നൽകിയും പിന്നീട് ഭീഷണിപ്പെടുത്തിയുമായിരുന്നു യുവതീയുവാക്കളെ അശ്ലീല വീഡിയോകളിൽ അഭിനയിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
രണ്ട് യുവതികളാണ് പരാതിക്കാർ. ന്യൂ ടൗണിലെ സ്റ്റുഡിയോയിലും ഹോട്ടലിലും വച്ച് നഗ്നവീഡിയോയിൽ അഭിനയിക്കാൻ നന്ദിത നിർബന്ധിച്ചെന്നാണ് പരാതി.
നടിയുടെ സുഹൃത്ത് മൈനക് ഘോഷും അറസ്റ്റിലായിട്ടുണ്ട്.ഡംഡമിലെയും നക്താലയിലെയും വീടുകളില്‍ നിന്നാണ് ഇരുവരും പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |