SignIn
Kerala Kaumudi Online
Thursday, 25 April 2024 9.38 AM IST

രാമായണമാധുര്യം പകരാൻ കാവാലം

kavalam

തലയോലപ്പറമ്പ് : രാമായണമാസക്കാലത്ത് കുട്ടികൾക്ക് അദ്ധ്യാത്മരാമായണം ആസ്വാദ്യകരമായി പാരായണം ചെയ്യാൻ പരിശീലനവുമായി സംഗീതജ്ഞൻ കാവാലം ശ്രീകുമാർ. മള്ളിയൂർ ആദ്ധ്യാത്മികപീഠവുമായി സഹകരിച്ച്, കാരിക്കോട് ശ്രീസരസ്വതി വിദ്യാമന്ദിർ സീനിയർ സെക്കൻഡറി സ്‌കൂളും, ഐങ്കൊമ്പ് അംബിക വിദ്യാഭവനും ചേർന്ന് സംഘടിപ്പിക്കുന്ന രാമായണ പ്രഭാഷണ പരമ്പരയായ 'ഇതിഹാസ്' വേദിയിലാണ് കാവാലം ശ്രീകുമാർ എത്തുന്നത്. ഇന്ന് വൈകിട്ട് 7ന് സൂം പ്ലാറ്റ്‌ഫോമിൽ ഓൺലൈനായി നടക്കുന്ന പാരായണ പരിശീലന കളരിയിൽ കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാൻ അവസരമുണ്ട്. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, സോപാന സംഗീതജ്ഞനും യുവ വാദ്യകലാകാരനുമായ ബിലഹരി തുടങ്ങിയവരും പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, KAVALAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.