തൃക്കാക്കര: കാർട്ടൂണിന്റെ വിമർശനശക്തിയും സാമൂഹിക പ്രസക്തിയും കൂടി വരികയാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കാർട്ടൂണിസ്റ്റ് സുകുമാർ തന്റെ ഗുരുനാഥനായ കെ.എസ് പിളളയുടെ സ്മരണയ്ക്കായി ഫ്രീലാൻസ് കാർട്ടൂണിസ്റ്റുകൾക്കായി ഏർപ്പെടുത്തിയ കെ.എസ്. പിളള സ്മാരക പുരസ്കാരം കാർട്ടൂണിസ്റ്റ് സുധീർനാഥിന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം.
സുകുമാറിന്റെ വസതിയായ 'സാവിത്രി'യിൽ ചേർന്ന ലളിതമായ ചടങ്ങിലായിരുന്നു അവാർഡ് ദാനം. തൃക്കാക്കര നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ നൗഷാദ് പല്ലച്ചി, സംഗീത സംവിധായകൻ ബിജി ബാൽ, മീഡിയ അക്കാഡമി സെക്രട്ടറി സന്തോഷ് എൻ.പി തുടങ്ങിയവർ പങ്കെടുത്തു.കേരള കാർട്ടൂൺ അക്കാഡമി ചെയർമാൻ കെ.ഉണ്ണികൃഷ്ണൻ സ്വാഗതവും വൈസ് ചെയർമാൻ സഞ്ജീവ് ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |