കൊച്ചി: പൊന്നുരുന്നി ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ യു.എ.ഖാദർ, മാടമ്പ് കുഞ്ഞുക്കുട്ടൻ എന്നിവരെ അനുസ്മരിച്ചു. ഇതോടനുബന്ധിച്ച് നടന്ന വെബിനാറിൽ പ്രസിഡന്റ് എം.കെ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യു .എ. ഖാദറിന്റെ കഥാലോകത്തെക്കുറിച്ച് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ
ശ്രീകല ചിങ്ങോലിയും മാടമ്പ് കുഞ്ഞുകുട്ടന്റെ നോവൽ തിരക്കഥകളെക്കുറിച്ച് നോവലിസ്റ്റ് ചന്ദ്രശേഖർ നാരായണനും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഇ.എസ്. സ്റ്റാലിൻ , ടി.വി. ത്രേസ്യാമ്മ, കെ.പി. ദീപു,സെക്രട്ടറി കെ.കെ.ഗോപിനായർ,ജോയിന്റ് സെക്രട്ടറി കെ.ബി. അനൂപ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |