SignIn
Kerala Kaumudi Online
Tuesday, 21 September 2021 9.25 AM IST

മാനസയുടെ മരണത്തിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി, ആത്മഹത്യ ചെയ്തത് മലപ്പുറം സ്വദേശി

manasa

മലപ്പുറം: മെഡിക്കൽ വിദ്യാർത്ഥിനി മാനസയുടെ മരണത്തിൽ മനം നൊന്ത് മരിക്കുന്നു എന്ന് കുറിപ്പെഴുതിവച്ച് യുവാവ് ആത്മഹത്യ ചെയ്തു. മലപ്പുറം ചങ്ങരംകുളം വളയംകുളം സ്വദേശി വിനീഷിനെയാണ് (33) വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

അയല്‍വാസികള്‍ ആണ് അടുക്കള ഭാഗത്ത് തൂങ്ങി നില്‍ക്കുന്ന നിലയില്‍ വിനീഷിന്റെ മൃതദേഹം കണ്ടത്. അടുക്കള ഭാഗത്തുനിന്നും ലഭിച്ച ആത്മഹത്യാക്കുറിപ്പിൽ തന്റെ മരണത്തിൽ ആർക്കും ഉത്തരവാദിത്തമില്ലെന്നും മാനസയുടെ മരണം വേദനിപ്പിച്ചെന്നുമാണ് എഴുതിയിരിക്കുന്നത്.

അവിവാഹിതനായ വിനീഷ് അമ്മയോടൊപ്പം ആണ് താമസിച്ചിരുന്നത്. ഇന്ന് ഇയാൾ വീട്ടില്‍ തനിച്ച് ആയിരുന്നു. വിനീഷിന് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

കോതമംഗലം നെല്ലിക്കുഴിയിൽ സ്വകാര്യ ഡെന്റൽ കോളജ് വിദ്യാർത്ഥിയായ മാനസയെ രാഗിൻ എന്ന യുവാവ് കഴിഞ്ഞ ദിവസമാണ് കൊലപ്പെടുത്തിയത്. മാനസ ഏതാനും പെൺകുട്ടികൾക്കൊപ്പം വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിൽ രാഗിൻ അതിക്രമിച്ചു കയറി വെടിവയ്ക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം പ്രതി അതേ തോക്കുപയോ​ഗിച്ച് ആത്മഹത്യ ചെയ്തിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MANASA, MURDER, SUICIDE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.