നാദാപുരം: കുമ്മങ്കോട് ഈസ്റ്റ് എൽ.പി സ്കൂളിൽ അതിഥിക്കൊപ്പം ഒരു ദിവസമെന്ന പേരിൽ ഓൺലൈൻ ബോധവത്കരണ ക്ലാസിന് തുടക്കമായി. മഹാമാരിക്കിടയിൽ കൂട്ടുകാരെ കാണാതെ ഒറ്റപ്പെട്ടു പോയ കുട്ടികളുടെ മാനസികോല്ലാസത്തിനായാണ് എല്ലാ മാസവും പരിപാടി സംഘടിപ്പിക്കുന്നത്. മൊബൈൽ ഫോൺ ദുരുപയോഗത്താൽ കുട്ടികളിലുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് രക്ഷിതാക്കളെ ബോധവത്കരിക്കുക എന്നതും ലക്ഷ്യമാണ്. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രഗത്ഭരാണ് അതിഥികളായി എത്തുക. ഗൂഗിൾ മീറ്റ് വഴി നടത്തുന്ന ക്ലാസിന്റെ ഒടുവിൽ രക്ഷിതാക്കൾക്ക് അതിഥിയുമായി സംവദിക്കാനും അവസരമുണ്ട്.
പദ്ധതിയുടെ ഉദ്ഘാടനം നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സി.ആർ ഗഫൂർ അദ്ധ്യക്ഷനായി. മുൻ വർഷത്തെ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവായ പി.കെ നവാസ് മാസ്റ്റർ മുഖ്യാതിഥിയായി. സ്കൂൾ മാനേജർ കോരങ്കണ്ടി കുഞ്ഞബ്ദുല്ല ഹാജി,നാദാപുരം എ.ഇ.ഒ വിനയ രാജ്, വടകര ഡയറ്റ് ഫാക്കൽറ്റി നിഷ ടീച്ചർ, വാർഡ് മെമ്പർ രോഷ്ന പിലാക്കാട്ട്, തൂണേരി ബി.പി.സി മനോജ് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ബഷീർ എടച്ചേരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.കെ.സി ഹൻലലത്ത് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |