കോങ്ങാട്: വാഹനാപകടത്തിൽ പരിക്കേറ്റ പൊലീസുകാരന്റെ വാഹനത്തിൽ നിന്ന് ഏഴര ലിറ്റർ മദ്യം പിടിച്ചെടുത്തു. അനുവദനീയമായതിൽ കൂടുതൽ മദ്യം കൈവശം വച്ചതിന് ശ്രീകൃഷ്ണപുരം സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന സി.പി.ഒ: രതീഷിനെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം കാഞ്ഞികുളം എം.എൽ.എ റോഡിലൂടെ യാത്ര ചെയ്യുമ്പോഴാണ് രതീഷിന്റെ സ്കൂട്ടർ അപകടത്തിൽ പ്പെട്ടത്. തുടർ പരിശോധനയിൽ വാഹനത്തിൽ നിന്ന് മദ്യം കണ്ടെത്തി. വാളയാർ സ്വദേശിയായ രതീഷ് ഒരു മാസത്തിലേറെയായി ജോലിക്ക് ഹാജരായിരുന്നില്ലെന്നു പൊലീസ് പറഞ്ഞു. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |