മണ്ണാർക്കാട്: പുരാതന ആദിവാസി ഗോത്രവർഗ സമൂഹമായ കാട്ടുനായ്ക്കർ വിഭാഗത്തിൽ മണ്ണാർക്കാട് മേഖലയിൽ നിന്ന് ആദ്യമായി എസ്.എസ്.എൽ.സി പരീക്ഷയിൽ സമ്പൂർണ എ പ്ലസ് നേട്ടം കൈവരിച്ച എ. സുചിത്രയെ എം.എസ്. എസ് യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി പ്രതിഭാ പുരസ്കാരം നൽകി ആദരിച്ചു.
എം.എസ്.എസ് സംസ്ഥാന സമിതി അംഗം ഹമീദ് കൊമ്പത്ത് പുരസ്കാര സമർപ്പണം നടത്തി. യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് കെ.എച്ച്. ഫഹദ്, ട്രഷറർ സി.ടി. ഷൗക്കത്തലി, ഭാരവാഹികളായ കെ.ടി. ഹാരിസ്, പി.പി. ഫിറോസ്, ഷിഹാബ് അക്കര തുടങ്ങിയവർ സംബന്ധിച്ചു.
തിരുവഴാംകുന്ന് അംബേദ്കർ കോളനിയിലെ എ. സുരേഷ് ബാബുവിന്റെ മകളായ സുചിത്ര കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |