കോഴിക്കോട്: ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം ഉറപ്പാക്കുന്ന 'ഹൃദയപൂർവ്വം' പദ്ധതിയ്ക്ക് തുടക്കമായി. സംസ്ഥാന സെക്രട്ടറി എ.എ റഹീം ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന ട്രഷറർ എസ്.കെ സജീഷ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.രാജേന്ദ്രൻ, സൂപ്രണ്ട് ഡോ. ശ്രീജയൻ, ഡി.വൈ.എഫ്.ഐ സംസ്ഥാനകമ്മിറ്റി അംഗങ്ങളായ പി.ഷിജിത്ത്, ടി.കെ സുമേഷ്, ജില്ലാ ജോ. സെക്രട്ടറി കെ. അരുൺ, പിങ്കി പ്രമോദ്, ഫഹദ് ഖാൻ എന്നിവർ സംസാരിച്ചു. അഡ്വ. എൽ.ജി ലിജീഷ് അദ്ധ്യക്ഷനായിരുന്നു.
ടൗൺ ബ്ലോക്കിലെ ചെലവൂർ മേഖലാ കമ്മിറ്റിയാണ് ആദ്യദിവസത്തെ ഭക്ഷണം വിതരണം ചെയ്തത്. വിവിധ മേഖലാ കമ്മിറ്റികളുടെ കീഴിൽ ദിവസവും അഞ്ഞൂറോളം വീടുകളിൽ നിന്ന് പൊതിച്ചോറുകൾ ശേഖരിച്ച് ആശുപത്രിയിലെത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |