SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.20 AM IST

സൗഹൃദ ദിനാചരണവും ക്യൂബൻ ഐക്യദാർഢ്യ സദസും

11
ഇസ്കഫ് ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക സൗഹൃദ ദിനാചരണവും ക്യൂബൻ ഐക്യദാർഢ്യസദസും എൻ എം പിയേഴ്സൺ ഉദ്ഘാടനം ചെയ്യുന്നു

തൃക്കാക്കര: ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ & ഫ്രണ്ട്ഷിപ്പ് ( ഇസ്കഫ്) ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ലോക സൗഹൃദ ദിനാചരണവും ക്യൂബൻ ഐക്യദാർഢ്യ സദസും സംഘടിപ്പിച്ചു . പറവൂർ ശ്രീനാരായണ സൗഹൃദസംഘം ഹാളിൽ നടന്ന ചടങ്ങിൽ രാഷ്ട്രീയ നിരീക്ഷകൻ എൻ.എം.പിയേഴ്‌സൺ ഉദ്‌ഘാടനം ചെയ്തു. മൂലധനത്തിന്റെ നിയന്ത്രണത്തിലുള്ള ആധുനിക കാലഘട്ടത്തിൽ മനുഷ്യത്വത്തിൽ അധിഷ്ടിതമായ സൗഹൃദങ്ങൾ ശക്തിപ്പെടണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇസ്‌കഫ് സംസ്ഥാന സെക്രട്ടറി ഷാജി ഇടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ഇസ്‌കഫ് ദേശീയ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി അഡ്വ.കെ.നാരായണൻ ക്യൂബൻ ഐക്യദാർഢ്യ സന്ദേശം നൽകി. സാമൂഹ്യ പ്രവർത്തകൻ കെ.പി.വിശ്വനാഥൻ, ചേന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണികൃഷ്ണൻ ,സംസ്ഥാന വൈസ് പ്രസിഡന്റ് കമല സദാനന്ദൻ, സംസ്ഥാന കമ്മിറ്റി അംഗം എസ്.ശ്രീകുമാരി, ജില്ലാ സെക്രട്ടറി എ.പി.ഷാജി, ജില്ലാ പ്രസിഡന്റ് അഡ്വ.ബി.ആർ.മുരളീധരൻ ,ജില്ലാ ട്രഷറർ അഡ്വ.സുജയ് സത്യൻ.കെ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, KOCHI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.