SignIn
Kerala Kaumudi Online
Friday, 19 April 2024 10.22 PM IST

റിയർ അഡ്മിറൽ സുബിർ മുഖർജി ചുമതലയേറ്റു

navy

കൊച്ചി: നാവികത്താവളത്തിലെ നാവിക കപ്പൽ അറ്റകുറ്റപ്പണിശാലയുടെ അഡ്മിൽ സൂപ്രണ്ടായി റിയർ അഡ്മിറൽ സുബിർ മുഖർജി ചുമതലയേറ്റു. സൂപ്രണ്ടായിരുന്ന റിയർ അഡ്മിറൽ സഞ്ജയ് ശർമ്മ ഡൽഹിയിലെ നാവിക ആസ്ഥാനത്തേയ്ക്ക് സ്ഥലം മാറിയ ഒഴിവിലാണ് സുബിർ മുഖർജിയുടെ നിയമനം.

മറൈൻ എൻജിനീയറിംഗിൽ ബി.ടെക് നേടിയ സുബിർ 1988 ലാണ് സേനയുടെ ഭാഗമായത്. മാനേജ്മെന്റ് പഠനത്തിൽ ബിരുദാനന്തര ഡിപ്ളോമയും നേടിയിട്ടുണ്ട്. റഷ്യയിൽ യുദ്ധക്കപ്പൽ നിർമാണ സൂപ്രണ്ടായി പ്രവർത്തിച്ചിട്ടുണ്ട്. കമാൻഡിംഗ് എൻജിനീയറിംഗ് ഓഫീസർ, ജനറൽ മാനേജർ എന്നീ നിലകളിൽ നാവിക ആസ്ഥാനത്ത് പ്രവർത്തിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, NAVAL SHIP YARD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.