SignIn
Kerala Kaumudi Online
Wednesday, 29 September 2021 2.21 AM IST

അങ്കണവാടിക്ക് വൈദ്യുതി എത്തിച്ച് കെ.എസ്.ഇ.ബി ജീവനക്കാർ

kseb-
അംഗൻവാടിക്ക് വൈദ്യുതി എത്തിച്ചു നൽകുന്ന കെ.എസ്.ഈ.ബി റാന്നി നോർത്ത് ഓഫീസിലെ ജീവനക്കാർ

റാന്നി: അങ്കണവാടിക്ക് വൈദ്യുതി എത്തിച്ച് കെ.എസ്.ഈ.ബി ജീവനക്കാർ.പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ 41-ാം നമ്പർ അങ്കണവാടിക്കാണ് വൈദ്യുതി ലഭിച്ചത്. 2013ൽ പണി കഴിച്ച് പ്രവർത്തനം ആരംഭിച്ചെങ്കിലും ഏഴ് വർഷത്തിന് ശേഷമാണ് വൈദ്യുതി ലഭിക്കുന്നത്. 1998 ആഗസ്റ്റ് ഒന്നിന് ഭഗവതികുന്ന് എൻ.എസ്. കരയോഗത്തിൽ തുടങ്ങിയ അങ്കണവാടി പഴവങ്ങാടിക്കര ഗവ യു .പി സ്ക്കൂളിൽ കുറച്ച് കാലം പ്രവർത്തിച്ചു. സ്വന്തം കെട്ടിടത്തിലേക്ക് 2013 ലാണ് മാറിയത് .വൈദ്യുതി ഇല്ലാത്തതിനാൽ കുഞ്ഞുങ്ങൾക്കും രക്ഷിതാക്കൾക്കും വളരെയേറെ കഷ്ടതയിലായിരുന്നു. ഇത് മൂലം 14ാം വാർഡിലെ ഗർഭിണികൾക്കും അമ്മമാർക്കുമുള്ള ഭക്ഷ്യധാന്യങ്ങൾ ക്രമീകരിക്കുന്നതിന് വളരെയേറെ ബുദ്ധിമുട്ടായിരുന്നു.രണ്ട് വർഷം മുമ്പ് ഗ്രാമപഞ്ചായത്ത് കണക്ഷന് അപേക്ഷ നൽകിയെങ്കിലും ലൈൻ കൊണ്ടുവരാനുള്ള തടസം നേരിട്ടതിനാൽ നടന്നില്ല . സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി വൈദ്യുതി ഇല്ലാത്ത എല്ലാ അങ്കണവാടികൾക്കും വൈദ്യുതി നൽകുവാൻ കെ.എസ്.ഇ.ബിയ്ക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വൈദ്യുതികരണം നടത്താൻ കഴിഞ്ഞത് . അപേക്ഷാഫീസ് , കാഷ് ഡിപ്പോസിറ്റ് എന്നിവ കെ.എസ്.ഇ.ബി റാന്നി നോർത്ത് ജീവനക്കാരാണ് അടച്ചത് . ഇന്നലെ രാവിലെ 10ന് വൈദ്യുതി നൽകി . അങ്കണവാടി വർക്കർ ഉഷാകുമാരി. പി.ജി , ഹെൽപ്പർ സൂസമ്മ പി.എം വാർഡ് മെമ്പർ ബിനിറ്റ് മാത്യൂ , കെ.എസ്.ഇ.ബി ജീവനക്കാർ എന്നിവർ പങ്കെടുത്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.