തിരുവനന്തപുരം : കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ അവ്യക്തതകൾ കാരണം പ്രവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് അടിയന്തര നടപടി ആവശ്യപ്പെട്ട് മന്ത്രി വീണാജോർജ് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മൻസൂഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചു. സർട്ടിഫിക്കറ്റിലെ വിവിധ പ്രശ്നങ്ങൾ കാരണം വിദ്യാർത്ഥികളും വിദേശത്ത് ജോലി ചെയ്യുന്നവരും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. പല വിദേശ രാജ്യങ്ങളും വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ വ്യത്യസ്ത വിവരങ്ങളാണ് ചോദിക്കുന്നത്. അതിനാൽ കൊവിഷീൽഡ് ആസ്ട്രാസെനെക്ക/ ഓക്സ്ഫോർഡ് നാമകരണവും ജനനത്തീയതിയുമുള്ള സർട്ടിഫിക്കറ്റ് കൊവിൻ പോർട്ടലിലൂടെ ലഭ്യമാക്കണം. ഈ സർട്ടിഫിക്കറ്റിന് മതിയായ വിവരങ്ങൾ നൽകുന്നതിനുള്ള എഡിറ്റ് ഓപ്ഷൻ സംസ്ഥാന തലത്തിൽ നൽകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |