തൃശൂർ: കുതിരാൻ തുരങ്കം തുറക്കുന്നതിലൂടെ കേരളത്തിന്റെ വ്യാവസായിക സ്വപ്നങ്ങൾക്ക് ചിറക് വയ്ക്കുകയാണ് എന്ന് നാഷണൽ എംപ്ലോയേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് റിഷി പൽപ്പു പറഞ്ഞു. മണിക്കൂറുകൾ നീളുന്ന ഗതാഗത കുരുക്ക്, ബ്രേക്ക് പൊട്ടിയും നിയന്ത്രണം വീട്ടുമുണ്ടാകുന്ന അപകടം തുടങ്ങിയ കുതിരാൻ ചുരത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരമാകും. കോയമ്പത്തൂർ കൊച്ചി വ്യാവസായിക ഇടനാഴിയുടെ വളർച്ചയ്ക്ക് മിന്നൽ വേഗം നൽകും. കേരളത്തിന്റെ ടൂറിസം മേഖലയ്ക്കും വലിയ സംഭാവന ഈ തുരങ്കം സമ്മാനിക്കുമെന്ന് റിഷി പൽപ്പു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |