SignIn
Kerala Kaumudi Online
Friday, 29 March 2024 6.19 AM IST

ജനകീയാസൂത്രണം: ഒരുവർഷം നീളുന്ന രജതജൂബിലി ആഘോഷം

mvg

തിരുവനന്തപുരം: ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന രജതജൂബിലി ആഘോഷങ്ങൾക്ക് 17ന് തുടക്കമാകും. വൈകിട്ട് 4.30ന് തിരുവനന്തപുരത്ത് പ്രത്യേകം സജ്ജീകരിക്കുന്ന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. മുൻ മുഖ്യമന്ത്രിമാർ, മുൻ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ, ആസൂത്രണബോർഡ് അംഗങ്ങൾ, കലാസാഹിത്യ,സാംസ്‌കാരിക, മാദ്ധ്യമ മേഖലകളിലുള്ള പ്രമുഖ വ്യക്തികൾ തുടങ്ങിയവർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കും. പ്രാദേശിക തലങ്ങളിലും ഉദ്ഘാടന പരിപാടികൾ സംഘടിപ്പിക്കും. കൊവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി, ഓരോ പ്രദേശത്തെയും സാദ്ധ്യതകൾ മനസിലാക്കി ഓൺലൈനായും അല്ലാതെയും രജതജൂബിലി ആഘോഷം സംഘടിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MVGOVINDAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.