SignIn
Kerala Kaumudi Online
Monday, 20 September 2021 10.26 PM IST

ഇന്ത്യക്കും ചൈനയ്ക്കും ഇടയിൽ ഹോട്ട്‌ലൈൻ

india-china

ന്യൂഡൽഹി: വടക്കൻ സിക്കിം - ടിബറ്റ് മേഖലയിൽ ഇന്ത്യൻ സൈന്യവും ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമിയും ഹോട്ട്‌ലൈൻ സ്ഥാപിച്ചു. യഥാർത്ഥ നിയന്ത്രണരേഖയിൽ സംഘർഷങ്ങൾ ഒഴിവാക്കി വിശ്വാസവും സൗഹൃദവും മെച്ചപ്പെടുത്തുന്നതിനായാണ് ചൈനീസ് സൈനിക ദിനമായ ആഗസ്റ്റ് ഒന്നിന് ഹോട്ട്‌ലൈൻ സ്ഥാപിച്ചതെന്ന് ഇന്ത്യൻ സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഉദ്ഘാടനചടങ്ങിൽ ഇരു സൈന്യങ്ങളുടെയും ഗ്രൗണ്ട് കമാൻഡർമാർ പങ്കെടുത്തു. സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം ഹോട്ട്‌ലൈൻ വഴി കൈമാറി.

കമാൻഡർ തലത്തിൽ ആശയവിനിമയത്തിന് രണ്ടുരാജ്യങ്ങൾക്കും മികച്ച സംവിധാനങ്ങളുണ്ട്. വിവിധ മേഖലകളിലുളള ഈ ഹോട്ട്‌ലൈൻ അതിർത്തിയിൽ സമാധാനവും ശാന്തിയും നിലനിറുത്താൻ സഹായിക്കും.2020 ജൂണിൽ ഗാൽവൻ താഴ്വരയിൽ ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും പരസ്പരം ഏറ്റുമുട്ടിയതോടെയാണ് അതിർത്തിയിൽ സംഘർഷാവസ്ഥ ഉടലെടുക്കുന്നത്. അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി സൈനിക തലത്തിലും സർക്കാർ തലത്തിലും നിരവധി ചർച്ചകൾ നടന്നിരുന്നു. ശനിയാഴ്ചയും ഇരുസൈന്യത്തിലെയും ഉന്നത കമാൻഡർമാർ ചർച്ച നടത്തിയിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, HOTLINE
KERALA KAUMUDI EPAPER
VIDEOS
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.