പത്തനാപുരം: തലവൂർ വടകോട് വീട്ടിൽ വളർത്തിയ കഞ്ചാവ് ചെടി കണ്ടെത്തി. പത്തനാപുരം
എക്സൈസ് റേഞ്ച് ഓഫീസും കുന്നിക്കോട് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ്
വടകോട് റോജൻ ഭവനിൽ റോജൻ രാജന്റെ വീട്ടിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെടിച്ചട്ടിയിൽ വളർത്തിയ നിലയിലായിരുന്നു. കുന്നിക്കോട് എസ്. ഐ. ജിനു, പത്തനാപുരം എക്സൈസ് റേഞ്ച് അസി. ഇൻസ്പെക്ടർ ദിലീപ്, പ്രിവന്റീവ് ഓഫീസർ ബൈജു, സിവിൽ എക്സൈസ് ഓഫീസർമാരായ സനൽ കുമാർ, സന്തോഷ് കുമാർ, ഗോപൻ മുരളി, മനീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ രോഹിണി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |