SignIn
Kerala Kaumudi Online
Wednesday, 29 September 2021 1.36 AM IST

150 ചാക്ക് റേഷനരി പിടികൂടി

t

കൊല്ലം: കല്ലുപാലത്തിന് സമീപത്തെ സ്വകാര്യ ഗോഡൗണിൽ നിന്ന് 150 ചാക്ക് റേഷനരി പിടികൂടി. ബ്രാൻഡഡ് കമ്പനികളുടെ ചാക്കുകളിലേക്ക് നിറയ്ക്കുന്നതിനിടെയാണ് ഈസ്​റ്റ്​ പൊലീസ് അരി പിടിച്ചെടുത്തത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് റേഷനിംഗ് ഇൻസ്പെക്ടർമാർ സ്ഥലത്തെത്തി അരി കിളികൊല്ലൂരിലെ എഫ്.സി.ഐ ഗോഡൗണിലേക്ക്​ മാറ്റി. സപ്ലൈകോയിലെ ക്വാളിറ്റി കൺട്രോൾ വിഭാഗം ജീവനക്കാരെത്തി പരി​ശോധന നടത്തിയാൽ മാത്രമേ റേഷനരിയാണോയെന്ന് വ്യക്തമാകൂ എന്ന് സപ്ലൈ ഓഫീസ് അധികൃതർ പറഞ്ഞു. അരി കടത്താൻ ഉപയോഗിച്ച ലോറി പൊലീസ് കസ്​റ്റഡിയിലെടുത്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.