SignIn
Kerala Kaumudi Online
Friday, 19 April 2024 5.16 PM IST

ബിരിയാണി ചലഞ്ച്

ambala

അമ്പലപ്പുഴ: നിർദ്ധന കുടുംബത്തിന്റെ വീടുപണി പൂർത്തിയാക്കാൻ സി.പി.എം ബിരിയാണി ചലഞ്ച് നടത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് മൂന്നാം വാർഡിൽ മാധവ മന്ദിരം വീട്ടിൽ സ്വപ്നക്ക് വീടൊരുക്കാനായാണ് സി.പി.എം പുന്നപ്ര വടക്ക് ലോക്കൽ കമ്മിറ്റി ബിരിയാണി ചലഞ്ച് ഒരുക്കിയത്. സി.പി.എം സംസ്ഥാന സമ്മേളന തീരുമാനപ്രകാരം ഒരു ലോക്കൽ കമ്മിറ്റിക്ക് കീഴിൽ ഒരു നിർദ്ധന കുടുംബത്തിന് വീട് നിർമ്മിച്ചു നൽകണമെന്ന നിർദ്ദേശത്തിന്റെ ഭാഗമായാണ് സ്വപ്നക്ക് വീടൊരുക്കുന്നത്.

മാസങ്ങൾക്ക് മുമ്പ് നിർമ്മാണം ആരംഭിച്ചെങ്കിലും പൂർത്തിയാക്കാനായില്ല. ഇതിന്റെ പൂർത്തീകരണത്തിനായാണ് ഇപ്പോൾ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്. ബിരിയാണിയുടെ വിതരണം എച്ച്. സലാം എം.എൽ.എ പഞ്ചായത്തംഗം ജയലേഖയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ സെക്രട്ടറി എ. ഓമനക്കുട്ടൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. മോഹൻകുമാർ, എം. രഘു, ജെ. ജയകുമാർ, പി .മണിക്കുട്ടൻ, എം.പി. ഗിരിപ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ്, പഞ്ചായത്തംഗം ജയലേഖ, സി. സുദർശനൻ, ആർ. അശോക് കുമാർ, സുവർണ പ്രതാപൻ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.