SignIn
Kerala Kaumudi Online
Saturday, 20 April 2024 3.26 AM IST

ഇരയിമ്മൻ തമ്പി അനുസ്മരണം

photo

ചേർത്തല: മഹാകവി ഇരയിമ്മൻ തമ്പിയുടെ നൂ​റ്റി അറുപത്തഞ്ചാം ചരമ വാർഷികം മുഹമ്മയിൽ സംഘ ചിത്രയുടെ നേതൃത്വത്തിൽ ആചരിച്ചു. പ്രസിദ്ധ നാടക രചയിതാവും ഇരയിമ്മൻ തമ്പി നാടക രചയിതാവുമായ കെ.കെ.ആർ കായിപ്പുറം ഉദ്ഘാടനം ചെയ്തു. ബേബി തോമസ് അദ്ധ്യക്ഷനായി. കൊവിഡ് മാനദണ്ഡം പാലിച്ച് നടത്തിയ ചടങ്ങിൽ പ്രമുഖ ഗാനരചയിതാക്കളായ ഷാജി ഇല്ലത്ത്, എം.കെ. പ്രസന്നൻ, മുഹമ്മ അജി എന്നിവർ സംസാരിച്ചു.
1782 ൽ ചേർത്തല വാരനാട് നടുവിലെ കോവിലകത്ത് കേരള വർമ്മ തമ്പാന്റെയും പാർവതി പിള്ള തങ്കച്ചിയുടെയും മകനായാണ് ഇരയിമ്മൻ തമ്പി ജനിച്ചത്. 14 വയസുവരെ വാരനാട്ടാണ് താമസിച്ചിരുന്നത്. ഉത്തരാ സ്വയംവരം, കീചകവധം തുടങ്ങിയ ആട്ടക്കഥാകർത്താവാണ്. പ്രാണനാഥൻ എനിക്ക് നൽകിയ പരമാനന്ദ സുഖം തുടങ്ങിയ ഒട്ടേറെ ശ്ലോകങ്ങളും അദ്ദേഹത്തിന്റെതായിട്ടുണ്ട്. ആറോളം രാജക്കന്മാരോടൊപ്പം പ്രവർത്തിച്ച തമ്പി 1856 ൽ മരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.