കൊച്ചി: ചെറു വാണിജ്യ വാഹനങ്ങളിൽ (എസ്.സി.വി) ശ്രദ്ധേയമാണ് ടാറ്റയുടെ എയ്സ് ശ്രേണി. കഴിഞ്ഞവാരം എയ്സിന്റെ ഗോൾഡ് പെട്രോൾ സി.എക്സ് പതിപ്പ് ടാറ്റാ മോട്ടോഴ്സ് പുറത്തിറക്കി; രണ്ടു വേരിയന്റുകളുണ്ട് - ഫ്ളാറ്റ് ബെഡ് (വില 3.99 ലക്ഷം രൂപ), ഹാഫ് ഡെക്ക് ലോഡ് ബോഡി (വില 4.10 ലക്ഷം രൂപ) എന്നിവയാണവ. എസ്.ബി.ഐയുമായി ചേർന്ന് മികച്ച ഫിനാൻസ് ഓഫർ ലഭ്യമാണെന്ന് ടാറ്റ പറയുന്നു; 90 ശതമാനം വരെ ഓൺറോഡ് ഫിനാൻസ് ലഭിക്കും.
എയ്സ് ഗോൾഡ് പെട്രോൾ സി.എക്സാണ് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞവിലയുള്ള 4-വീൽ വാണിജ്യ വാഹനമെന്ന് ടാറ്റ അവകാശപ്പെടുന്നു. 2-സിലിണ്ടർ, 694 സി.സി പെട്രോൾ എൻജിനാണുള്ളത്. 1.5 ടണ്ണിലധികമാണ് ഭാരം. 4-സ്പീഡ് ട്രാൻസ്മിഷൻ സംവിധാനം നൽകിയിരിക്കുന്നു. പഴം, പച്ചക്കറി, മറ്റ് കാർഷികോത്പന്നങ്ങൾ, കുടിവെള്ളം, മറ്റ് പാനീയ ബോട്ടിലുകൾ, ഇ-കൊമേഴ്സ് ഡെലിവറി, പാൽ, എഫ്.എം.സി.ജി., മരുന്നുകൾ, ഭക്ഷ്യോത്പന്നങ്ങൾ എന്നിവയുടെ ചരക്കുനീക്കത്തിന് ഫലപ്രദമാണ് എയ്സ്. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ ഉപയോഗിക്കാവുന്ന എയ്സിന്റെ 23 ലക്ഷം യൂണിറ്റുകൾ ടാറ്റ ഇതിനകം വിറ്റഴിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |