SignIn
Kerala Kaumudi Online
Thursday, 25 April 2024 11.26 AM IST

സമ്മാന പദ്ധതിയൊരുക്കി വ്യാപാരികൾ

covid-test

ചേർത്തല: സൗജന്യ കൊവിഡ് ടെസ്​റ്റിൽ പങ്കെടുക്കുന്നവർക്ക് സമ്മാന പദ്ധതിയൊരുക്കി ചേർത്തലയിലെ ഒരു വിഭാഗം വ്യാപാരികൾ. ടെസ്​റ്റിൽ പങ്കെടുക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന അഞ്ചു പേർക്ക് 1000 രൂപയാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമെന്റ് ഡീലേഴ്‌സ് അസോസിയേഷൻ ചേർത്തല യൂണി​റ്റാണ് കൊവിഡ് പരിശോധനക്ക് ആളുകളെ ആകർഷിക്കാൻ സമ്മാനപദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. പരിശോധന കുറയുന്നത് രോഗസ്ഥിരീകരണ നിരക്ക് ഉയരുന്നതിനു കാരണമാകുന്നത് വ്യാപാരികൾക്ക് തിരിച്ചടിയാകുന്ന സാഹചര്യത്തിലാണ് പ്രോത്സാഹനവുമായി വ്യാപാരികളും രംഗത്തിറങ്ങുന്നത്. നിലവിൽ പ്രഖ്യാപിച്ച സമ്മാന പദ്ധതിക്ക് പുറമെ വിവിധങ്ങളായ ആകർഷകമായ സമ്മാനപദ്ധതികളും പരിശോധന പ്രോത്സാഹിപ്പിക്കാൻ നടപ്പാക്കുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെ സഹകരണത്തിൽ ഇന്ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ മർച്ചന്റ് അസോസിയേഷൻ ഹാളിലാണ് പരിശോധന.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.