SignIn
Kerala Kaumudi Online
Sunday, 26 September 2021 3.23 AM IST

വിശ്വവേദി ഗ്രന്ഥശാലയ്ക്ക് കെട്ടിട നിർമ്മാണം

vish
ഗ്രന്ഥശാല നിർമ്മാണ ഫണ്ട് ശേഖരണം പ്രൊഫ. ഡോ. ഷാജി പ്രഭാകരൻ അഡ്വ. എൽ. രമേഷ് ബാബുവിന് ആദ്യ സംഭാവന നൽകി ഉദ്ഘാടനം ചെയ്യുന്നു. സുധാകർജി തലശേരി, പി. ലതികദേവി, ചേങ്കോട്ടുകോണം സുരേന്ദ്രൻ, ഡോ. സുനിൽബാബു, പ്രഭാകരൻ, എസ്.കെ. സുരേഷ്, അഡ്വ. കെ. സാംബശിവൻ എന്നിവർ സമീപം

തിരുവനന്തപുരം: ശ്രീ വിശ്വസംസ്കാര വേദിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിശ്വവേദി ഗ്രന്ഥശാലയ്ക്ക് ചേങ്കോട്ടുകോണം ആശ്രമം റോഡിൽ ചേങ്കോട്ടുകോണം സുരേന്ദ്രൻ സംഭാവന നൽകിയ നാല് സെന്റ് സ്ഥലത്ത് മൂന്നുനില മന്ദിരം നിർമ്മിക്കുന്നതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഒാഫീസും ഹാളും ഗ്രന്ഥശാലയുമാണ് ലക്ഷ്യമാക്കുന്നത്.

മന്ദിര നിർമ്മാണ ഫണ്ട് ശേഖരണം ആദ്യ സംഭാവനയായി ഒരു ലക്ഷത്തി അഞ്ഞൂറ് രൂപ പ്രൊഫ.ഡോ. ഷാജി പ്രഭാകരൻ അഡ്വ. എൽ. രമേഷ് ബാബുവിന് നൽകി ഉദ്ഘാടനം ചെയ്തു. സുധാകർജി തലശേരി, പി. ലതികാദേവി, ചേങ്കോട്ടുകോണം സുരേന്ദ്രൻ, ഡോ. സുനിൽ ബാബു, പ്രഭാകരൻ, എസ്.കെ. സുരേഷ്, അഡ്വ. കെ. സാംബശിവൻ, അഡ്വ. എൻ.ആർ. വേണു, കൃഷ്ണമൂർത്തി പേട്ട, എസ്. ഭുവനചന്ദ്രൻ, കരിക്കകം സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. മന്ദിര നിർമ്മാണ ഫണ്ടിലേക്ക് സംഭാവന നൽകി സഹായിക്കണമെന്ന് ഷാജി പ്രഭാകരൻ അഭ്യർത്ഥിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VISWA VEDHI
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.