SignIn
Kerala Kaumudi Online
Friday, 24 September 2021 1.50 AM IST

ടെന്നിസിൽ വനിതാ സ്വർണം ബെലിൻഡയ്ക്ക്

belinda

ടോക്യോ: ടെന്നിസ് വനിതാ സിംഗിൾസിൽ സ്വിറ്റ്‌സർലാൻഡിന്റെ ബെലിൻഡ ബെൻസിച്ച് സ്വർണം സ്വന്തമാക്കി.ഫൈനലിൽ ബെലിൻഡ ചെക്ക് റിപ്പബ്ലിക്കിന്റെ വോൻഡ്രുസോവയെ മൂന്നു സെറ്റു നീണ്ട പോരാട്ടത്തിലാണ് മറികടന്നത്. സ്കോർ : 7-5,2-6,6-3. ഉക്രെെൻകാരി എലിന സ്വിറ്റോലിനയ്ക്കാണ് വെങ്കലം. കസാകിസ്ഥാന്റെ എലിന റയ്ബാകിനയെ 1-6,7-5,6-4ന് കീഴടക്കിയാണ് എലിന വെങ്കലം നേടിയത്. ബെലിൻഡ വനിതാഡബിൾസിൽ വെള്ളിയും നേടി.

ചെക്ക് സഖ്യത്തിന് ഡബിൾസ് കിരീടം

ഇന്നലെ നടന്ന വനിതാ ഡബിൾസിൽ ചെക്ക് റിപ്പബ്ലിക്കിന്റെ ബാർബോറ ക്രേയ്ചിക്കോവ - കാതറിന സിനിയക്കോവ സഖ്യത്തിന്.ഫൈനലിൽ സ്വിറ്റ്സർലാൻഡിന്റെ സിംഗിൾസ് ജേതാവ് ബെലിൻഡ ബെൻസിച്ച് - ഗോലുബിക് വിക്ടോറിയ സഖ്യത്തെ 7-5,6-1 എന്ന സ്കോറിനാണ് ചെക്ക് സഖ്യം കീഴടക്കിയത്.

റാക്കറ്റ് എറിഞ്ഞുതകർത്ത് നൊവാക്ക്

പുരുഷ സിംഗിൾസ് സെമിഫൈനലിൽ അലക്സാണ്ടർ സ്വരേവിനോടു തോറ്റതിനു പിന്നാലെ വെങ്കല മെഡൽ മത്സരത്തിൽ സ്പാനിഷ് താരം പാബ്ലോ കരീനോ ബുസ്റ്റയ്ക്കു മുന്നിലും കീഴടങ്ങിയ ലോക ഒന്നാം നമ്പർ താരം നൊവാക്ക് ജോക്കോവിച്ച് ബുസ്റ്റയ്ക്ക് എതിരായ മത്സരത്തിനിടെ പലവട്ടം നിയന്ത്രണം കൈവിട്ട് റാക്കറ്റ് വലിച്ചെറിഞ്ഞു തകർത്തു. മിക്സ്ഡ് ഡബിൾസ് സെമിഫൈനലിൽ നിന്ന് പരിക്കുമൂലം പിൻമാറുകയും ചെയ്തതോടെ ജോക്കോയുടെ ഒളിമ്പിക്സ് നഷ്ടങ്ങളുടേതായി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, BELINDA
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.