ഒരു ഒളിമ്പിക്സിൽ ഏഴു മെഡലുകൾ നേടുന്ന ആദ്യ വനിതാ നീന്തൽ താരമായി എമ്മ മക്വിയോൺ
ടോക്യോ: ഒരു ഒളിമ്പിക്സിൽ ഏഴു മെഡലുകൾ നേടുന്ന ആദ്യ വനിതാ നീന്തൽ താരമെന്ന റെക്കാഡ് സ്വന്തമാക്കി ആസ്ട്രേലിയയുടെ എമ്മ മക്വിയോൺ. ഇന്നലെ വനിതകളുടെ 50 മീറ്റർ ഫ്രീസ്റ്റൈലിലും 4x100 മീറ്റർ മെഡ്ലെ റിലേയിലും സ്വർണം നേടിയതോടെയാണ് 27കാരിയായ എമ്മയുടെ ടോക്യോയിലെ മെഡൽ നേട്ടം ഏഴായി ഉയർന്നത്. നാലു സ്വർണവും മൂന്ന് വെങ്കലവുമാണ് എമ്മ ഈ ഒളിമ്പിക്സിൽ സ്വന്തമാക്കിയത്.
50 മീറ്റർ ഫ്രീസ്റ്റൈൽ, 100 മീറ്റർ ഫ്രീസ്റ്റൈൽ, 4x100 മീറ്റർ ഫ്രീസ്റ്റൈൽ റിലേ, 4x100 മീറ്റർ മെഡ്ലെ റിലേ എന്നിവയിലാണ് സ്വർണം നേടിയത്. 100 മീറ്റർ ബട്ടർഫ്ളൈ, 4x200 മീറ്റർ ഫ്രീസ്റ്റൈൽ റിലേ, 4x100 മീറ്റർ മെഡ്ലെ റിലേ എന്നിവയിൽ വെങ്കലവും.
മൈക്കൽ ഫെൽപ്സ്, മാർക്ക് സ്പിറ്റ്സ്, മാറ്റ് ബിയോൻഡി എന്നിവരാണ് ഒരു ഒളിമ്പിക്സിൽ ഏഴു മെഡലുകളെങ്കിലും നേടിയ പുരുഷ നീന്തൽ താരങ്ങൾ.
11 മെഡലുകളാണ് ഒളിമ്പിക്സുകളിൽ നിന്ന് എമ്മ നേടിയിരിക്കുന്നത്. അഞ്ച് സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമാണ് എമ്മ സ്വന്തമാക്കിയിരിക്കുന്നത്.
എമ്മയുടെ ഒളിമ്പിക് മെഡലുകൾ
2016 റിയോ
സ്വർണം
4-100 മീറ്റർ ഫ്രീസ്റ്റൈൽ
വെള്ളി
4-200 മീറ്റർ ഫ്രീസ്റ്റൈൽ
4-100 മീറ്റർ മെഡ്ലെ
വെങ്കലം
200 മീറ്റർ ഫ്രീസ്റ്റൈൽ
2020 ടോക്യോ
സ്വർണം
50 മീറ്റർ ഫ്രീസ്റ്റൈൽ
100 മീറ്റർ ഫ്രീസ്റ്റൈൽ
4x100 മീറ്റർ ഫ്രീസ്റ്റൈൽ റിലേ
4x100 മീറ്റർ മെഡ്ലെ റിലേ
വെങ്കലം
100 മീറ്റർ ബട്ടർഫ്ളൈ
4x200 മീറ്റർ ഫ്രീസ്റ്റൈൽ റിലേ
4x100 മീറ്റർ മെഡ്ലെ റിലേ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |