SignIn
Kerala Kaumudi Online
Thursday, 25 April 2024 7.08 AM IST

പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ അത്യുത്തമം,​ ഗോജി ബെറിയുടെ പോഷക ഗുണങ്ങൾ ഇവയാണ്

kk

ചൈനീസ് ഉത്ഭവമുള്ള വൂൾ ബെറിയെന്നറിയപ്പെടുന്ന ഗോജി ബെറി പോഷക ഗുണങ്ങളാൽ സമ്പുഷ്ടമായ ഒരു ഫലമാണ്. വിറ്റാമിൻ സി, എ, നാരുകൾ, ഇരുമ്പ് എന്നിവ അടങ്ങിയ ഗോജി ബെറിയിൽ ധാരാളം പ്രോട്ടീനും ആന്റി ഓക്സിഡന്റുകളും ഉണ്ട്. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, പനി, പ്രായമാകുമ്പോൾ ഉണ്ടാകുന്ന നേത്ര രോഗങ്ങൾ തുടങ്ങിയവയ്ക്ക് പരിഹാരമാണ്.

പച്ചയായോ വേവിച്ചോ ഉണക്കിയോ ഗോജി ബെറി കഴിക്കാം. കൂടാതെ, ഹെർബൽ ചായ, വൈൻ, മരുന്നങ്ങൾ എന്നിവയിലും ഇവ ഉപയോഗിക്കുന്നു. ഇതിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകൾ കോശങ്ങളെ തകരാറിലാക്കുന്ന ഫ്രീ റാഡിക്കലുകളിൽ നിന്ന് ശരീരത്തെ സംരക്ഷിച്ച് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. നാരുള്ളതിനാൽ ദഹനപ്രക്രിയ സുഗമമാക്കി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഗോജി ബെറിയുടെ ജ്യൂസ് ശരീരത്തിലെ കലോറി കുറയ്ക്കാനും ഉത്തമമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, GOJI BERRIES
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.