SignIn
Kerala Kaumudi Online
Monday, 20 September 2021 10.57 PM IST

ഇന്ത്യയിൽ അധികമാരും ഉപയോഗിക്കാത്ത, പാകിസ്ഥാൻ പട്ടാളത്തിന് ഏറെ പ്രിയങ്കരമായ പിസ്‌റ്റൾ രഗിലിന്റെ കൈയിലെത്തിയതെങ്ങനെ

manasa-ragil

കൊച്ചി: ബി.ഡി.എസ് വിദ്യാർത്ഥിനി മാനസയെ കൊല്ലാൻ ഉപയോഗിച്ച പിസ്റ്റളിന്റെ ഉറവിടം തേടി ബീഹാറിലേക്ക് തിരിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലുള്ളത് വലിയ കടമ്പകൾ. തന്റെ കീഴിൽ ജോലി ചെയ്തിരുന്ന അന്യസംസ്ഥാന തൊഴിലാളി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ രഗിൽ ബീഹാറിലെത്തി പിസ്‌റ്റൾ വാങ്ങുകയായിരുന്നു. കാർ വിറ്റ പണമുപയോഗിച്ചാണ് പിസ്‌റ്റൾ വാങ്ങിയതെന്നാണ് വിവരം.

രഗിലിന്റെ സുഹൃത്തിൽ നിന്ന് ലഭിച്ച നി‌ർണായക മൊഴിക്ക് പിന്നാലെയാണ് പിസ്‌റ്റൾ വന്ന വഴിതേടി എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ബീഹാറിലേക്ക് പോകുന്നത്. വ്യാപകമായി തോക്ക് നി‌ർമ്മാണവും കടത്തുമുള്ള ബീഹാറിലെ കുഗ്രാമങ്ങളിലെത്തി പിസ്റ്റൾ നൽകിയ ആളെ കണ്ടെത്തുക പൊലീസിന് ശ്രമകരമാണ്. ബീഹാറിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സഹായം തേടിയിട്ടുണ്ട്. അവിടത്തെ പൊലീസിന്റെ സഹായം ലഭിച്ചാലും ചിലയിടങ്ങളിൽ എത്തിപ്പെടുക ബുദ്ധിമുട്ടാണ്. ഏഴ് തിരകൾ ഉപയോഗിക്കാവുന്ന പഴയ തോക്കാണ് രഗിൽ ഉപയോഗിച്ചത്. തിരകൾ നിറച്ച ഒരു മാഗസിനും ഇയാളുടെ പോക്കറ്റിൽ നിന്ന് കണ്ടെത്തിയിരുന്നു.

പാകിസ്ഥാൻ പട്ടാളത്തിന് പ്രിയങ്കരം

പാകിസ്ഥാൻ പട്ടാളക്കാ‌ർ ഉപയോഗിക്കുന്ന 7.62 എം.എം കാലിബർ റഷ്യൻ മോഡൽ പിസ്‌റ്റളാണ് മാനസയെ കൊലപ്പെടുത്താൻ ഉപയോഗിച്ചത്. ഇത് ചൈനയിലും നിർമ്മിക്കുന്നുണ്ട്. ബീഹാറിൽ ഇത് 30,000 രൂപ മുതൽ 50,000 രൂപ വരെ വിലയ്ക്ക് ലഭിക്കും. ഇത്തരം പിസ്റ്റൾ ഇന്ത്യയിൽ അധികമാരും ഉപയോഗിക്കാറില്ല. അബദ്ധത്തിൽ വെടിപൊട്ടാനുള്ള സാദ്ധ്യത കൂടുതലാണെന്നതാണ് കാരണം. ഇതിൽനിന്ന് വെടിയുതിരുമ്പോൾ വലിയ ശബ്ദവും തോക്കിൽ പ്രകമ്പനവും ഉണ്ടാകും. ഈ സാഹചര്യത്തിൽ വെടിയുതിർക്കാൻ രഗിൽ പരിശീലനം നടത്തിയിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, MANASA MURDER, RAGIL, PISTOL
KERALA KAUMUDI EPAPER
VIDEOS
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.