കോട്ടയം: കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നസീർ, നിസാർ എന്നിവരാണ് മരിച്ചത്. 32 വയസായിരുന്നു. ഇന്ന് രാവിലെയാണ് ഇരുവരെയും കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നിസാറും, നസീറും ഇവരുടെ മാതാവും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു.
ക്രെയിൻ സർവീസ് സ്ഥാപനം നടത്തിയിരുന്നവരാണ് ഇരുവരും. സാമ്പത്തിക പ്രശ്നങ്ങളാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ബാങ്കിൽ നിന്ന് ജപ്തി ഭീഷണി ഉണ്ടായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |