SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.10 AM IST

കേരളത്തിൽ നിന്നെത്തുന്നവർക്ക് സംസ്ഥാനത്തേക്ക് കടക്കണമെങ്കിൽ ആർ ടി പി സി ആർ സർട്ടിഫിക്കറ്റ് നിർബന്ധം; പരിശോധന കർശനമാക്കി അയൽ സംസ്ഥാനങ്ങൾ

valayar

ചെന്നൈ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. കേരളത്തിൽ നിന്ന് സംസ്ഥാനത്തെത്തുന്നവർക്ക് കർശന പരിശോധനയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വാളയാർ അതിർത്തിയിൽ കോയമ്പത്തൂർ കളക്ടർ ഉൾപ്പടെയുള്ളവർ നേരിട്ടെത്തി സ്ഥിതി വിലയിരുത്തും.

ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും, രണ്ട് ഡോസ് വാക്‌സീൻ സ്വീകരിച്ചതിന്റെ രേഖകളുമുള്ളവരെ മാത്രമേ വാളയാർ അതിർത്തി കടത്തിവിടുന്നുള്ളു. ആദ്യ ദിവസമായതിനാൽ ഇന്ന് അതിർത്തിയിൽ ആർടിപിസിആർ പരിശോധന ഇല്ല. നാളെ മുതൽ പരിശോധന കർശനമാക്കുമെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു.

ശരീര താപനില പരിശോധിച്ച ശേഷം ഇ പാസ് ഉള്ളവരെ കടത്തിവിടുന്നു. കർണാടക അതിർത്തിയിലും പരിശോധന കടുപ്പിക്കുകയാണ്. രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ആർ ടി പി സി ആർ സർട്ടിഫിക്കറ്റ് തന്നെ വേണം.തലപ്പാടിയിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ തിരിച്ചയക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VALAYAR, COVID 19, TAMILNADU
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.