SignIn
Kerala Kaumudi Online
Sunday, 19 September 2021 2.04 AM IST

കേരളത്തിന് പുറമേ മറ്റൊരു സംസ്ഥാനത്തിലും സിക്ക സ്ഥിരീകരിച്ചു; ഒപ്പം ചിക്കുൻഗുനിയയും ഡെങ്കിപ്പനിയും കണ്ടെത്തി, കർശന നിരീക്ഷണവുമായി സർക്കാർ

virus

മുംബയ്: കൊതുക്ജന്യ വൈറൽ രോഗമായ സിക്ക കേകരളത്തിന് പുറമേ മഹാരാഷ്‌ട്രയിലും കണ്ടെത്തി. സംസ്ഥാനത്തെ പ്രധാന നഗരമായ പൂനെയിലാണ് സിക്ക രോഗം കണ്ടെത്തിയത്. വീടുകൾ തോറും കയറി നടത്തിയ പരിശോധനയിലാണ് സിക്ക രോഗം കണ്ടെത്തിയതെന്ന് ആരോഗ്യവകുപ്പ് അധികൃത‌ർ അറിയിച്ചു. 50 വയസുള‌ള സ്ത്രീയിലാണ് രോഗം തിരിച്ചറിഞ്ഞത്.

പൂനെയിൽ 40ഓളം സാമ്പിളുകൾ ശേഖരിച്ചു ഇതിൽ 20 എണ്ണത്തിൽ ചിക്കുൻഗുനിയയും മൂന്നിൽ ഡെങ്കിപ്പനിയും ഒന്നിൽ സിക്കയും സ്ഥിരീകരിച്ചു. തുടർന്ന് വരുന്ന മൂന്ന് ദിവസങ്ങളിൽ അഞ്ച് കിലോമീ‌റ്റർ ചുറ്റളവിൽ ഗ്രാമങ്ങളിൽ പരിശോധന നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ആകെ 9000 പേരെ പരിശോധിക്കും. ഇതിനായി പ്രത്യേക നിരീക്ഷണ ടീമിനെ ഏർപ്പെടുത്തിയിട്ടുണ്ട്.

ജില്ലാ പഞ്ചായത്തുകളും വളണ്ടിയർമാരും വീടുകൾ തോറും സന്ദർശിച്ച് ബോധവൽക്കരണവും മറ്റ് പ്രതിരോധ പ്രവർത്തനങ്ങളും നടത്തും. ചിക്കുൻഗുനിയയും സിക്കയും പോലെ കൊതുകിൽ നിന്നും പടരുന്ന രോഗമായ സിക്ക രോഗം 80 ശതമാനവും രോഗലക്ഷണമില്ലാതെയാണ് വരിക. രോഗലക്ഷണമുള‌ളവരിൽ തന്നെ ടെസ്‌റ്റുകൾക്ക് ശേഷമേ രോഗം സ്ഥിരീകരിക്കാനാകൂ. പ്രതിരോധ മരുന്ന് കണ്ടെത്തിയിട്ടില്ലാത്ത സിക്ക ഈഡിസ് കൊതുകുകൾ പരത്തുന്ന രോഗമാണ്. അതിരാവിലെയും ഉച്ചയ്‌ക്ക് ശേഷവുമാണ് ഇവയുടെ കടിയേൽക്കാൻ കൂടുതൽ സാദ്ധ്യത. സാധാരണ ഗുരുതരമാകില്ലെങ്കിലും ഗർഭിണികളിൽ പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചേക്കാം. ഇവരുടെ കുഞ്ഞുങ്ങളുടെ തലച്ചോ‌ർ വലുപ്പം കുറയുന്ന അവസ്ഥയ്‌ക്ക് കാരണമാകുമെന്നതിനാൽ ഇവർ ശ്രദ്ധ പുലർത്തണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, VIRUS, ZIKA VIRUS, MAHARASTRA
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.