SignIn
Kerala Kaumudi Online
Thursday, 25 April 2024 3.36 AM IST

സിന്ധുവിന് ഥാർ സമ്മാനിക്കണമെന്ന് ആരാധകന്റെ ആവശ്യം, പ്രതികരിച്ച് ആനന്ദ് മഹീന്ദ്ര

sindhu

ടോക്യോ: സിന്ധുവിന്റെ രണ്ടാം ഒളിമ്പിക്സ് മെഡൽ നേട്ടത്തിൽ രാജ്യമെങ്ങും ആഘോഷതിമിർപ്പിലാണ്. സിന്ധുവിന്റെ അവിസ്മരണീയ നേട്ടത്തിനു പിറകേ താരത്തിന് സാമൂഹികമാദ്ധ്യമങ്ങളിലൂടെ അഭിനന്ദനം അറിയിച്ച് നിരവധി പേർ രംഗത്തു വന്നിരുന്നു. അവരിൽ പലരും വ്യത്യസ്ഥ രീതികളിലൂടെ തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചപ്പോൾ ഒരാൾ വിചിത്രമായ ഒരാവശ്യം അറിയിക്കുകയായിരുന്നു. സിന്ധുവിന് മഹീന്ദ്രയുടെ ഥാർ സമ്മാനമായി നൽകണമെന്നായിരുന്നു മഹീന്ദ്രയുടെ മുതലാളി ആനന്ദ് മഹീന്ദ്രയെ ടാഗ് ചെയ്തുകൊണ്ട് ഇദ്ദേഹം ആവശ്യപ്പെട്ടത്.

തൊട്ടു പിറകേ തന്നെ ആനന്ദ് മഹീന്ദ്രയുടെ ഉത്തരവും എത്തി. സിന്ധുവിന്റെ പാ‌ർക്കിംഗ് സ്ഥലത്ത് ഇപ്പോൾ തന്നെ ഒരു ഥാർ കിടപ്പുണ്ടെന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. 2016ൽ അന്നത്തെ ഒളിമ്പിക്സ് മെഡൽ ജേതാക്കളായ സിന്ധുവിനും ഗുസ്തി താരം സാക്ഷി മാലിക്കിനും മഹീന്ദ്ര പ്രത്യേകം രൂപകല്പന ചെയ്ത് ഥാർ സമ്മാനമായി നൽകിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, PV SINDHU, TOKYO2020, MAHINDRA THAR, ANAND MAHINDRA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.