SignIn
Kerala Kaumudi Online
Sunday, 19 September 2021 1.17 AM IST

മികച്ച എതിരാളി മാത്രമല്ല നല്ലൊരു സുഹൃത്ത് കൂടിയാണെന്ന് തെളിയിച്ച് സിന്ധു

sindhu

ടോക്യോ: ബാഡ്മിന്റൺ കോർട്ടിൽ എതിരാളികൾക്കെതിരെ ഉശിരൻ ഷോട്ടുകൾ പായിക്കാൻ മാത്രമല്ല അവരുടെ വിഷമത്തിൽ പങ്കുചേരാനും തനിക്ക് സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യയുടെ അഭിമാന താരം പി വി സിന്ധു. ഒളിമ്പിക്സിൽ വനിതാ വിഭാഗം ബാഡ്മിന്റൺ ഫൈനലിലെ തോൽവിക്കു ശേഷം തന്നെ ആശ്വസിപ്പിക്കുന്നതിനു വേണ്ടി സിന്ധു പറഞ്ഞ വാക്കുകൾ തന്റെ ഹൃദയത്തെ വല്ലാതെ സ്പർശിച്ചതായി വെള്ളി മെഡൽ ജേതാവ് തായ് സൂ യിംഗ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

"സിന്ധു എന്നെ കെട്ടിപ്പിടിച്ച് എന്നോട് പറഞ്ഞു, നിനക്ക് സുഖമില്ലെന്ന് എനിക്കറിയാം, പക്ഷേ നിങ്ങൾ ഇന്ന് നന്നായി കളിച്ചു. എന്നാൽ ഇന്ന് നിങ്ങളുടെ ദിവസമല്ല," തായ് പറഞ്ഞു. സിന്ധു തന്റെ കൈകളിൽ പിടിച്ച ശേഷം തന്റെ അപ്പോഴത്തെ അവസ്ഥ അവൾക്ക് മനസിലാകും എന്ന് പറഞ്ഞെന്നും ആത്മാർത്ഥമായ ആ പ്രോത്സാഹനം തന്റെ കണ്ണ് നനയിച്ചുവെന്നും തായ് കൂട്ടിച്ചേർത്തു.

ചൈനനയുടെ ചെൻ യുഫീയോടാണ് തായ് ഫൈനലിൽ അടിയറവ് പറഞ്ഞത്. കഴിഞ്ഞ തവണത്തെ റിയോ ഒളിമ്പിക്സ് ഫൈനലിൽ സ്പെയിനിന്റെ കരോളിനാ മരിനോടാണ് സിന്ധു തോറ്റത്. ഇത്തവണ ചൈനയുടെ ഹെ ബിംഗ് ജിയാവോയെ തോൽപിച്ച് സിന്ധു വെങ്കല മെഡൽ സ്വന്തമാക്കിയിരുന്നു.

A post shared by Tai Tzu Ying戴資穎 (@tai_tzuying)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, SINDHU, TAI TZU-YING, BADMINTON, TOKYO2020, OLYMPICS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.