ഡോ. സിജു വിജയൻ രചനയും സംവിധാനവും നിർവഹിച്ച 'ഇൻഷ' യുടെ ഒടിടി റിലീസ് നാളെ. Neestream ലാണ് ഇൻഷ സ്ട്രീം ചെയ്യുന്നത്.മാർച്ച് 19 ന് കേരളത്തിലെ തീയറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ഇൻഷയ്ക്ക് വളരെ മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചത്.
ആയുഷ്മിത്ര സിനിമാസിന്റെ ബാനറിൽ ഡോ.സിജു വിജയനും ആഘോഷ് ബാബുവും ചേർന്നാണ് ഈ സിനിമ നിർമ്മിച്ചത്. വളരെ നാളുകൾക്ക് ശേഷമാണ് കുട്ടികൾക്ക് പ്രാധാന്യമുള്ള ഒരു മലയാള സിനിമ എത്തുന്നത്.
കടൽ കാണാൻ മോഹിച്ച, വീൽച്ചെയറിൽ ജീവിക്കുന്ന ഇൻഷ എന്ന പതിമൂന്നുകാരിയുടേയും അതേ പ്രായത്തിലുള്ള അവളുടെ മൂന്നു കൂട്ടുകാരുടേയും കഥയാണ് പ്രധാനമായും ഇൻഷ പറയുന്നത്.
പല തരത്തിലുള്ള പ്രതിബന്ധങ്ങളെ തരണം ചെയ്ത് ആരും അറിയാതെ ഇൻഷയെ കടൽ കാണിക്കാൻ തയ്യാറാവുന്ന മൂന്ന് കൂട്ടുകാരുടെ സാഹസികമായ യാത്രയുടെ കഥ കൂടിയാണിത്.നാല് കുട്ടികളും അതി ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.
പ്രാർത്ഥനാ സന്ദീപ് ആണ് ഇൻഷയായ് എത്തുന്നത്. ആദിത്യ , മെബിൻ, അനന്തു എന്നിവർ ആണ് മറ്റ് കുട്ടി കഥാപാത്രങ്ങൾ. ഉപ്പും മുളകും സീരിയലിലൂടെ പ്രശസ്തനായ അനിൽ പെരുമ്പളം, കായംകുളം കൊച്ചുണ്ണി, തൊട്ടപ്പൻ തുടങ്ങിയ സിനിമയിലൂടെ ശ്രദ്ധേയനായ മനക്ഷ , ഈ മ യൗ , തമാശ തുടങ്ങിയ സിനിമകളിൽ പ്രധാന വേഷത്തിൽ എത്തിയ ആര്യ സലിം തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |