SignIn
Kerala Kaumudi Online
Friday, 19 April 2024 8.51 PM IST

മാനാറി ഭാവന ലൈബ്രറിയിൽ ഉന്നതവിജയികൾക്ക് ആദരം

bhavana
മാനാറി ഭാവന ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് നൽകുന്ന ബിനു ടി.കുന്നപ്പിള്ളി ക്യാഷ് അവാർഡിന്റേയും ട്രോഫിയുടേയും പഠനോപകരണവിതരണത്തിന്റേയും വിതരണോദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ.സോമൻ നിർവഹിക്കുന്നു. സി.കെ.ഉണ്ണി, കെ.എം. രാജമോഹനൻ, ജയശ്രീ ശ്രീധരൻ എന്നിവർ സമീപം

മൂവാറ്റുപുഴ: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ മാനാറി ഭാവന ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ആദരിക്കുകയും ബിനു ടി.കുന്നപ്പിള്ളി കാഷ് അവാർഡും ട്രോഫിയും പഠനോപകരണങ്ങളും നൽകുകയും ചെയ്തു. ലൈബ്രറിഹാളിൽ നടന്ന ചടങ്ങ് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. സോമൻ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും വിതരണംചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.എം. രാജമോഹനൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി ബിനു ടി.കുന്നപ്പിള്ളി അനുസ്മരണ പ്രഭാഷണം നടത്തി. മെമ്പർ ജയശ്രീ ശ്രീധരൻ പഠനോപകരണങ്ങൾ വിതരണം നടത്തി. ലൈബ്രറി സെക്രട്ടറി പി.എം. ഷമീർ, കമ്മിറ്റി മെമ്പർ കെ.വി. വിഷ്ണു എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സിക്ക് ഫുൾ എപ്ലസ് വാങ്ങിയവരും 9 എപ്ലസ് വാങ്ങിയവരുമായ എട്ട് കുട്ടികൾക്ക് കാഷ് അവാർഡും ട്രോഫിയും പഠനോപകരണങ്ങളും നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, BHAVANALIBRARY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.