SignIn
Kerala Kaumudi Online
Sunday, 19 September 2021 2.05 AM IST

വി ശിവൻകുട്ടി വിഷയത്തിൽ സമരത്തെ മറുമരുന്നാക്കി സി പി എം, പ്രതിപക്ഷ നീക്കത്തിനെതിരെ എൽ ഡി എഫിന്റെ പ്രതിഷേധ സമരം

v-sivankutty

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ സഭയ്ക്കകത്തും പുറത്തും മന്ത്രി ശിവൻകുട്ടിയ്ക്കെതിരെ പ്രതിഷേധം ശക്തമായപ്പോൾ ആ പ്രതിഷേധത്തിനെതിരെ സമരം നടത്തി പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് സി പി എം. ഇതിന്റെ ആദ്യപടിയായി മന്ത്രിക്കെതിരെയുള്ള വ്യാജ പ്രചാരണവും സമരാഭാസങ്ങളും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 3,5 തീയതികളിൽ എൽ ഡി എഫ് നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്താനാണ് പാർട്ടി നീക്കം. മൂന്നിന് നേമം നിയോജക മണ്ഡലത്തിലും, അഞ്ചിന് തിരുവനന്തപുരം ജില്ലയിൽ ഒട്ടാകെയും എൽഡിഎഫ് നേതൃത്വത്തിൽ പ്രതിഷേധ സമരം നടക്കും. ഗ്രാമപഞ്ചായത്ത് വാർഡിൽ അഞ്ച് കേന്ദ്രങ്ങളിലും നഗരസഭാ വാർഡുകളിൽ 15 കേന്ദ്രങ്ങളിലും വൈകിട്ട് 5 മുതൽ 6 വരെ അഞ്ചുപേർ വീതം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള പ്രതിഷേധ സമരമാണ് നടക്കുന്നന്ന് സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രസ്താവനയിൽ പറഞ്ഞു.

'കേസിൽ വിചാരണ നേരിടണമെന്നാണ് സുപ്രീംകോടതി വിധി. അതിനർത്ഥം കുറ്റം ചെയ്തതായി കോടതി വിധിച്ചു എന്നല്ല. ഇതിന് മുൻപ് വിചാരണ നേരിട്ട മന്ത്രിമാർ ആരും രാജിവച്ചതായി അറിയില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ജുഡീഷ്യൽ അന്വേഷണ കമ്മീഷനു മുന്നിൽ ഹാജരായി മൊഴി കൊടുത്തിട്ടുണ്ട്. കെ ബാബു, സി എൻ ബാലകൃഷ്ണൻ,അടൂർ പ്രകാശ്, അനൂപ് ജേക്കബ്, രഘുചന്ദ്രപാൽ എന്നിവരെല്ലാം മന്ത്രിമാരായിരിക്കെ കോടതിയിൽ വിചാരണ നേരിട്ടവരാണ്. ഇതിൽ പലതും അഴിമതി ആക്ഷേപവുമായി ബന്ധപ്പെട്ടായിരുന്നു. അവരാരും രാജി വച്ചില്ല.ശിവൻകുട്ടിയുടെ പേരിലുള്ള കേസ് പ്രതിഷേധ സമരത്തിന്റെ ഭാഗമായി ഉള്ളതാണ്. അഴിമതി കേസിൽ അടക്കം പ്രതിയായവർ രാജി വയ്ക്കാത്ത കേരളത്തിൽ പ്രതിഷേധ സമരത്തിന്റെ ഭാഗമായി പ്രതിയായ മന്ത്രി രാജി വയ്ക്കണം എന്ന് പറയുന്നത് അങ്ങേയറ്റം അപഹാസ്യമാണെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

അതേസമയം, ഇന്നും മന്ത്രിക്കെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്. കയ്യാങ്കളി കേസിൽ സുപ്രീംകോടതി വിധി വന്നശേഷം ഇന്ന് ആദ്യമായാണ് മന്ത്രി ശിവൻകുട്ടി നിയമസഭയിലെത്തിയത്.ചോദ്യോത്തര വേളയില്‍ മന്ത്രി മറുപടി പറയാൻ എഴുന്നേറ്റപ്പോള്‍ തന്നെ പ്രതിപക്ഷം ബാനര്‍ ഉയര്‍ത്തി. ചോദ്യോത്തരവേള തടസപ്പെടുത്തി.മന്ത്രിയുടെ മറുപടി പ്രസംഗവും പ്രതിപക്ഷം പലതവണ തടസപ്പെടുത്തി.

നിയമസഭക്ക് മുന്നിലേക്ക് യൂത്ത് കോൺഗ്രസും യുവമോർച്ചയും മഹിളാമോർച്ചയും നടത്തിയ മാർച്ചുകൾ സംഘർഷത്തിൽ കാലാശിച്ചു. മറ്റന്നാൾ 140 മണ്ഡലങ്ങളിലും മന്ത്രിയുടെ രാജിക്കായി സമരം നടത്താനുള്ള തീരുമാനത്തിലാണ് യുഡിഎഫ്

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: DEMANDS-RESIGNATION-OF- SIVANKUTTY-LDF-TO-PROTEST
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.