SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.11 PM IST

വായനാ പക്ഷാചരണ മത്സര വിജയികൾ

ഇടുക്കി: വായനാ പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസ് സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ഓൺലൈൻ കലാ മത്സരങ്ങളിൽ വായനാനുഭവം വിഭാഗത്തിൽ ബെന്യമിന്റെ ആടുജീവിതം ഹൃദയസ്പർശിയായി അവതരിപ്പിച്ച് കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഹായർ സെക്കന്ററി സ്‌കൂളിലെ അലീന ജോയി ഒന്നാം സ്ഥാനം കരസ്ഥമാക്കി. എന്റെ ഇഷ്ട പുസ്തക വിഭാഗത്തിൽ ഷേക്‌സിപിയറിന്റെ ഓഥല്ലോയെക്കുറിച്ച് പ്രതിപാദിച്ച കൂമ്പൻപാറ ഫാത്തിമ മാത ഗേൾസ് ഹയർസെക്കന്ററി സ്‌കൂളിലെ ഏഴാം ക്ലാസുകാരി വിസ്മയ രാഗേഷ് ഒന്നാം സ്ഥാനം നേടി.

എന്റെ ഇഷ്ട കഥാപാത്രം വിഭാഗത്തിൽ മുരിക്കാശ്ശേരി എസ് എം എച്ച്. എസ് .എസിലെ ഒൻപതാം ക്ലാസുകാരി മെർലിൻ സിജു ഒന്നാം സ്ഥാനവും, അടിമാലി കൂമ്പൻപാറ ഫാത്തിമ മാത ഗേൾസ് ഹയർസെക്കന്ററി സ്‌കൂളിലെ ഒൻപതാം ക്ലാസുകാരി ജൂനിയ വിനോദ് രണ്ടാം സ്ഥാനവും നേടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.