SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.54 PM IST

മൃണാൾ താക്കൂറിന് ജന്മദിന സമ്മാനവുമായി ദുൽഖറും സംഘവും

takkoor

ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ തെലുങ്ക് ചിത്രത്തിൽ നായികയാകുന്നത് ബോളിവുഡ് താരം മൃണാൾ താക്കൂറാണ്. ദുൽഖർ ലഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ പീര്യഡ് ലവ് ഡ്രാമയിൽ സീതയെന്ന കഥാപാത്രമാണ് മൃണാൾ താക്കൂറിന്. കഴിഞ്ഞ ദിവസമായിരുന്നു മൃണാളിന്റെ ജന്മദിനം.

ചിത്രത്തിലെ സീതയെന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന മോഷൻ പോസ്റ്റർ മൃണാളിന് ജന്മദിന സമ്മാനമായി ദുൽഖറും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും കഴിഞ്ഞ ദിവസം പുറത്തുവിട്ടു.

ദുൽഖർ നായകനായ ആദ്യ തെലുങ്ക് ചിത്രം മഹാനടി നിർമ്മിച്ച സ്വപ്ന മൂവീസും വൈജയന്തി ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത തെലുങ്ക് ചിത്രം സംവിധാനം ചെയ്യുന്നത് ഹാനു രാഘവപുഡിയാണ്.

തെലുങ്കിന് പുറമെ തമിഴ്, മലയാളം ഭാഷകളിലായി റിലീസ് ചെയ്യുന്ന ഈ ചിത്രം പറയുന്നത് അറുപതുകളുടെ പശ്ചാത്തലത്തിലുള്ള ഒരു പ്രണയ കഥയാണ്. കാശ്‌മീരിൽ ആദ്യഘട്ട ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ അടുത്ത ഘട്ട ചിത്രീകരണം നാളെ മുതൽ ഹൈദരാബാദിൽ ആരംഭിക്കും.

ഇരുപത്തിയൊൻപതുകാരിയായ മൃണാൾ താക്കൂർ ഹൃത്വിക്ക് റോഷന്റെ സൂപ്പർ 30 എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ബദ്‌ല ഹൗസ്, തൂഫാൻ എന്നിവയാണ് മൃണാളിന്റെ മറ്റ് ശ്രദ്ധേയ ബോളിവുഡ് ചിത്രങ്ങൾ. ജേഴ്‌സി എന്ന തെലുങ്ക് ചിത്രത്തിന്റെ ബോളിവുഡ് റീമേക്കിൽ ഷാഹിദ് കപൂറിന്റെ നായികയാകുന്നതും മൃണാൾ താക്കൂറാണ്.

പി.എസ്. വിനോദാണ് ദുൽഖറും മൃണാൾ താക്കൂറും ഒന്നിക്കുന്ന തെലുങ്ക് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. വിശാൽ ചന്ദ്രശേഖറിന്റേതാണ് സംഗീതം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MRINAL
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.