ഫറോക്ക്: സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരെ യുവകലാസാഹിതി സാംസ്കാരിക പ്രതിരോധ സംഗമം സംഘടിപ്പിച്ചു. ഫറോക്ക് പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന സാംസ്കാരിക സംഗമം യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് ഡോ. ശരത് മണ്ണൂർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എം.എ ബഷീർ അദ്ധ്യക്ഷനായി. വിജയകുമാർ പൂതേരി, തിലകൻ ഫറോക്ക്, ജയശങ്കർ കിളിയൻ കണ്ടി, പിലാക്കാട്ട് ഷൺമുഖൻ, പി.കെ ഹഫ്സൽ, മജീദ് വെൺമരത്ത്, ഒ ഭക്തവത്സലൻ, പി മുരളിധരൻ, നരിക്കുനി ബാബുരാജ്, സി രാജൻ, രാജേഷ് നെല്ലിക്കോട്ട്, സുരേഷ് കീഴായിൽ എന്നിവർ സംസാരിച്ചു. സ്ത്രീധന വിരുദ്ധ സ്ത്രീ പീഡന രഹിത കേരളത്തിനായി കൈകോർക്കാം എന്ന മുദ്രാവാക്യമുയർത്തി യുവകലാസാഹിതി സംസ്ഥാന തലത്തിൽ നടത്തിയ സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായായിരുന്നു പരിപാടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |