കോട്ടയം: ട്രോമാ കെയർ യൂണിറ്റിലേക്കുള്ള വെന്റിലേറ്റർ ലയൺസ് ഡിസ്ട്രിക്ട് 318 ബി-റാഫിൾ ഗവർണർ പ്രിൻസ് സ്കറിയ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.കെ.പി ജയകുമാറിന് കൈമാറി.
ചാലുകുന്നിൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ നാഗമ്പടം സ്വദേശിയെ അതു വഴി വന്ന റാഫിൾ ഡിസ്ടിക്ട് സെക്രട്ടറി എം.പി രമേശ് കുമാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു . വെന്റിലേറ്റർ ഒഴിവുണ്ടായിരുന്നതിനാൽ യുവാവ് രക്ഷപ്പെട്ടെന്ന് മനസിലാക്കിയാണ് പുതിയ വെന്റിലേറ്റർ മെഡിക്കൽ കോളേജിന് നൽകിയത്. ഡോ.സി. പി ജയകുമാർ, ഡോ.പി.ജി.ആർ പിള്ള, ആർ.എം.ഒ ഡോ.രഞ്ചൻ, ഡോ.പി.കെ.ബാലകൃഷ്ണപിള്ള, ഡോ.റ്റോമിച്ചൻ ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |