കുന്ദമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ വ്യാപാരികൾ ഭിക്ഷാടന സമരം നടത്തി. അശാസ്ത്രീയമായ ടി.പി.ആർ മാനദണ്ഡങ്ങൾ ഒഴിവാക്കുക, മാന്യമായി തൊഴിലെടുത്ത് ജീവിക്കാൻ അനുവദിക്കുക, അടച്ചിട്ട സ്ഥാപനങ്ങളുടെ വാടക, വൈദ്യുതി ബിൽ, വിവിധ നികുതികൾ എന്നിവ ഒഴിവാക്കുക,വായ്പകൾക്ക് പലിശ രഹിത മൊറട്ടോറിയം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കുന്ദമംഗലം ഗാന്ധി സ്ക്വയറിന് സമീപം നടത്തിയ ഭിക്ഷാടനസമരം മാദ്ധ്യമ പ്രവർത്തകൻ രവീന്ദ്രൻ കുന്ദമംഗലം ഉദ്ഘാടനം ചെയ്തു. പി.കെ ബാപ്പു ഹാജി അദ്ധ്യക്ഷത വഹിച്ചു. കെ. സുന്ദരൻ, എൻ. വിനോദ് കുമാർ, എം. വിശ്വനാഥൻ നായർ, എം. ബാബുമോൻ, ടി. ജിനിലേഷ്, എൻ. വി അഷ്റഫ്, നിമ്മി സജി, സുനിൽ കണ്ണോറ എന്നിവർ പ്രസംഗിച്ചു.യൂണിറ്റ് പ്രസിഡന്റ് കെ.കെ ജൗഹർ, ജനറൽ സെക്രട്ടറി ടി മുഹമ്മദ് മുസ്തഫ, കെ.പി അബ്ദുൽ നാസർ, ടി സജീന്ദ്രൻ, എ അബൂബക്കർ ഹാജി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |