SignIn
Kerala Kaumudi Online
Friday, 29 March 2024 6.23 PM IST

പ്രോട്ടോക്കോൾ ലംഘനം: അറസ്റ്റിലായത് 208പേർ

covid

കോട്ടയം: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് 213 കേസുകൾ രജിസ്റ്റർ ചെയ്തു. 208 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 16893 വാഹനങ്ങൾ പരിശോധിച്ചതിൽ അനധികൃതമായി പുറത്തിറങ്ങിയ 458 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 773 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 628 പേർക്കെതിരെയും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 45 വ്യാപാരസ്ഥാപനങ്ങൾക്കെതിരെയും നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.

കൊവിഡ് വ്യാപനത്തിൽ കാര്യമായ കുറവു വന്നിട്ടില്ലെന്നും പൊതുജനങ്ങൾ ആൾക്കൂട്ടങ്ങൾ സൃഷ്ടിക്കാതെയും അനാവശ്യമായി പുറത്തിറങ്ങാതെയും സഹകരിക്കണമെന്ന് ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു. കാറ്റഗറി അനുസരിച്ചുള്ള മാനദണ്ഡങ്ങൾ പാലിച്ചു വേണം കടകൾ തുറക്കാൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.