SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.57 AM IST

പ്രഖ്യാപിക്കാത്ത മോറട്ടോറിയം, ഒടുങ്ങുന്ന ജീവിതങ്ങൾ

moratorium

തിരുവനന്തപുരം: കൊവിഡും ലോക്ക്ഡൗണുമുണ്ടാക്കിയ വരുമാന-തൊഴിൽ നഷ്ടവും കടക്കെണിയും താങ്ങാനാവാതെ ഒന്നര മാസത്തിനിടെ സ്വയം ഒടുങ്ങിയത് ഇരുപത് പേർ. അതിൽ ഒടുവിലത്തേതാണ് കോട്ടയം കടുവാക്കുളത്ത് 33 വയസുള്ള ഇരട്ട സഹോദരങ്ങളുടെ മരണം. 12ലക്ഷത്തിന്റെ വായ്പാ ബാദ്ധ്യതയും തിരിച്ചടയ്ക്കാൻ ബാങ്കിന്റെ സമ്മർദ്ദവും തൊഴിൽനഷ്ടവുമാണ് ജീവനൊടുക്കാൻ കാരണം. മാവേലിക്കരയിലെ ഗ്രാഫിക് ഡിസൈനറാണ് ഞായറാഴ്ച ജീവനൊടുക്കിയത്. വായ്പയെടുത്ത് തുടങ്ങിയ സ്ഥാപനം ഒരുവർഷമായി അടച്ചിട്ടിരിക്കുകയാണ്. മൂന്ന് ബസുടമകളും തിരുവനന്തപുരത്ത് ഒരു കുടുംബവും കടക്കെണി കാരണം ജീവനൊടുക്കി.

വായ്പാപുനഃക്രമീകരണത്തിന് നടപടിയില്ല

5,600കോടിയുടെ ഒാണപ്പാക്കേജ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കടക്കെണിയിൽ മുങ്ങുന്നവർക്ക് അത് സഹായകമാകുന്നില്ല. നിത്യച്ചെലവിന് വകയില്ലാത്ത അവസ്ഥയിലും വായ്പാതിരിച്ചടവ് മുടങ്ങിയവർക്ക് ബാങ്കുകൾ തുടരെത്തുടരെ റിക്കവറി നോട്ടീസുകൾ അയയ്ക്കുന്നു. എല്ലാ വായ്പകൾക്കും മോറട്ടോറിയവും വായ്പാപുനഃക്രമീകരണവും അനുവദിക്കണമെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗംവിളിച്ച് മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും തീരുമാനമായിട്ടില്ല.

കൊവിഡ് പ്രതിസന്ധിയൊഴിയും വരെ വായ്പകൾക്ക് മോറട്ടോറിയവും പലിശയിളവും അനുവദിച്ചാൽ സാധാരണക്കാർക്ക് കൈത്താങ്ങാവും. ബസുടമകൾക്കും ടൂറിസം, ഹോട്ടൽ, തിയേറ്റർ മേഖലയിലും ആശ്വാസപദ്ധതികൾ വേണം. ടൂറിസം-ഇവന്റ് മാനേജ്മെന്റ് മേഖലയിൽ 15 ലക്ഷംപേരാണ് ജോലിചെയ്യുന്നത്.

സർക്കാരിനും പരിമിതി

# ഉപജീവനമാർഗ്ഗം ഇല്ലാതായവർക്ക് ധനസഹായം നൽകണമെന്ന ആവശ്യം പരിഗണിക്കാൻ സർക്കാരിന്റെ സാമ്പത്തികനില അനുവദിക്കുന്നില്ല. ഒന്നാംതരംഗകാലത്ത് പെൻഷൻ, ക്ഷേമനിധി ആനുകൂല്യം ലഭിക്കാത്ത 14,78,236 കുടുംബങ്ങൾക്കാണ് ആയിരം രൂപ ധനസഹായം നൽകിയത്.

#കർഷക ആത്മഹത്യകൾ തടയാൻ 2006ൽ രൂപീകരിച്ച കാർഷിക കടാശ്വാസ കമ്മിഷൻ മാതൃകയിൽ കൊവിഡ് ദുരന്തനിവാരണ കമ്മിഷൻ വേണമെന്ന് ആവശ്യമുണ്ട്. രണ്ടുലക്ഷം വരെയുള്ള കാർഷികവായ്പകളാണ് കടാശ്വാസത്തിനായി സർക്കാർ ഏറ്റെടുക്കുക. പക്ഷേ, സാമ്പത്തികസ്ഥിതിയാണ് അതിനും തടസ്സം.

20,000

വ്യാപാരസ്ഥാപനങ്ങളാണ് കൊവിഡിനിടെ ജി.എസ്.ടി രജിസ്ട്രേഷൻ റദ്ദാക്കാൻ അപേക്ഷിച്ചത്. ഇതിൽ 12,000 ഹോട്ടലുകളാണ്. ടൂറിസം കേന്ദ്രങ്ങളിലെ കടകൾ, വസ്ത്രശാലകൾ, കരകൗശല വില്പനശാലകൾ എന്നിവയാണ് പൂട്ടിയവയിലേറെയും.

"പ്രവാസി പുനരധിവാസത്തിന് 50കോടി ചെലവിടും. 30ലക്ഷം വരെയുള്ള പദ്ധതികൾക്ക് മൂന്ന് ലക്ഷംവരെ മൂലധന സബ്‌സിഡിയുണ്ട്"

-കെ.ഹരികൃഷ്‌ണൻ നമ്പൂതിരി

സി.ഇ.ഒ, നോർക്ക

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MORATORIUM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.