SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.43 PM IST

പന്തംകൊളുത്തി പ്രകടനം നടത്തി

prakadanam

അടിമാലി: വ്യാപാര സ്ഥാപനങ്ങൾ എല്ലാ ദിവസവും തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അടിമാലി മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. അടിമാലി യൂണിറ്റ് പ്രസിഡന്റ് പി എം.ബേബി, സെക്രട്ടറി ഡയസ് പുല്ലൻ എന്നിവരുടെ നേതൃത്വത്തിൽ അടിമാലി ടൗൺ ചുറ്റി പ്രകടനം നടത്തി. സർക്കാർ നടത്തുന്ന അശാസ്ത്രിയമായ ലോക്ക് ഡൗൺ നിയമങ്ങൾ മുഖേന വ്യാപാരി ആത്മഹത്യകൾ വർദ്ധിച്ചു വരുകയാണെന്നും കടക്കെണിയിലായ നുറുകണക്കിന് വ്യാപാര സ്ഥാപനങ്ങൾ ഇതിനോടകം പൂട്ടി പോവുകയും ഭാരിച്ച സാമ്പത്തിക ബാദ്ധ്യതയിലേയ്ക്ക് വ്യാപാരികളെ തള്ളി വിട്ടിരിക്കുകയാണെന്ന് പി.എം. ബേബി പറഞ്ഞു. ഈ നില തുടർന്നാൽ ഈ മാസം 6 മുതൽ എല്ലാ കടകളും തുറന്ന് പ്രവർത്തിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.