ഇടുക്കി :ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ലോക മുലയൂട്ടൽ വാരാചരണം വിവിധ പരിപാടികളോടെ നടത്തും. പരിപാടിയുടെ ഭാഗമായി ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർക്കായി ബോധവത്ക്കരണ വെബിനാർ നടത്തി. മൂന്നിന് ആരോഗ്യ വകപ്പിലെ ഫീൽഡ് വിഭാഗം ജീവനക്കാർക്കുള്ള പരിശീലന പരിപാടി നടത്തും. നാലിന് അമ്മമാരെ മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്ക്കരിക്കുന്നതിന് ക്ലാസ്സുകളും, പ്രശ്നോത്തരി മത്സരവും പഞ്ചായത്തുതലത്തിൽ നടത്തും. ആഗസ്റ്റ് അഞ്ചിന് ആരോഗ്യ ഉപകേന്ദ്രങ്ങളിലൂടെ ആശ,അംഗൻവാടി പ്രവർത്തകർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ആറിന് ബ്ലോക്ക് തലത്തിൽ ഹൈസ്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് പോസ്റ്റർ ഡിസൈൻ മത്സരം നടത്തും.വിജയികൾക്ക് കാഷ് അവാർഡുകൾ നൽകും. പരിപാടിയുടെ സമാപന ദിനമായ ഏഴിന് ജില്ലയിലെ വിവിധ വകുപ്പുകളിലെ ജീവനക്കാർക്കും സന്നദ്ധ പ്രവർത്തകർക്കും ജില്ലയിൽ പ്രസവ ശുശ്രൂഷ നൽകുന്ന സർക്കാർ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവർക്കും ഓൺലൈനായി ബോധവത്ക്കരണ സെമിനാർ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |