പയ്യോളി: സ്ത്രീധന വിപത്ത് തടയാൻ സ്ത്രീകൾ സ്വയംപര്യാപ്തത കൈവരിക്കേണ്ടതുണ്ടെന്ന് എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ സെക്രട്ടറിയും എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് എക്സിക്യൂട്ടിവ് അംഗവുമായ പി.എം രവീന്ദ്രൻ പറഞ്ഞു.
യോഗം അയനിക്കാട് ശാഖ ഒരുക്കിയ 'സ്നേഹാദരം' ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്ലസ് ടു, എസ് എസ് എൽ സി, ടി എച്ച് എസ് എൽ സി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. തുടർച്ചയായി ഏഴാംതവണയും എസ്.എൻ ട്രസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പി എം രവീന്ദ്രനെ ടി.സി പ്രകാശൻ പൊന്നാടയണിയിച്ച് ആദരിച്ചു. ശാഖാ പ്രസിഡന്റ് വി. ഗോപാലൻ അദ്ധ്യക്ഷനായിരുന്നു.
ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ പി.എം രവീന്ദ്രൻ, കെ.പി രാമകൃഷ്ണൻ, ഇ.വി ദാമോദരൻ, നർത്തന എന്നിവർ വിതരണം ചെയ്തു. ചാലിൽ ചന്ദ്രൻ, മധുമോഹൻ വടകര, എം.പി മോഹനൻ, ജയേഷ് വടകര, ടി.കെ കണ്ണൻ, കെ.പി രത്നാകരൻ, എ.ജെ സുഞ്ചിത്ത്, എം.വർഷ, എം.വി ശ്രീലക്ഷ്മി, വി.അനുനന്ദ, ജെ.എസ് അദ്രീനാഥ്, ആദിത്ത് ആർ രഞ്ജി, എം.പി ഹൃദ്യ, എ.എസ് അനുനന്ദ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |