പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 301 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്തുനിന്ന് വന്നതും 300 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 131399 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 123876 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ നാലു പേർ മരിച്ചു.
ജില്ലയിൽ ഇന്നലെ 451 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 125411 ആണ്. ജില്ലക്കാരായ 5188 പേർ ചികിത്സയിലാണ്.ഇതിൽ 4984 പേർ ജില്ലയിലും, 204പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.ജില്ലയിൽ 11060 കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |