കൊച്ചി: ആയുർവേദ വിദ്യാർത്ഥിനി വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭർത്താവും അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുമായ കിരൺ കുമാർ നൽകിയ ഹർജി ഹൈക്കോടതി ഓണം അവധിക്കുശേഷം പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് വി. ഷെർസിയുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ജൂൺ 21 നാണ് വിസ്മയയെ ഭർതൃവീട്ടിലെ ബാത്ത്റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |