തിരുവനന്തപുരം: വനിതാ സി.പി.ഒ റാങ്ക് ലിസ്റ്റ് കാലാവധി നാളെ അവസാനിക്കാനിരിക്കെ സെക്രട്ടേറിയറ്രിന് മുന്നിൽ മുടി മുറിച്ച് പ്രതിഷേധവുമായി വുമൺ സി.പി.ഒ റാങ്ക് ഹോൾഡേഴ്സ്. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് സി.പി.ഒ റാങ്ക് ലിസ്റ്റിലുള്ള ദിവ്യ, പ്രിയങ്ക, അശ്വതി, ജോസ്മി എന്നിവർ സമരപ്പന്തലിൽ മുടി മുറിച്ചത്. സ്ത്രീപക്ഷത്തെന്ന് നിരന്തരം വാദിക്കുന്ന സർക്കാരിന്റെ പക്ഷപാത സമീപനത്തിനെതിരെയും പി.എസ്.സിയുടെ കെടുകാര്യസ്ഥതയ്ക്കെതിരെയുമാണ് നാല് ദിവസത്തെ നിരാഹാരമുൾപ്പെടെ 15 ദിവസം പിന്നിടുന്ന ഈ പ്രതിഷേധമെന്നും ഉദ്യോഗാർത്ഥികൾ പറഞ്ഞു. വനിതാ കമ്മിഷൻ ഉൾപ്പെടെ ഭരണപക്ഷത്ത് നിന്ന് ആരും തങ്ങളെ സന്ദർശിക്കുകയോ പിന്തുണയ്ക്കുകയോ ചർച്ചയ്ക്ക് വിളിക്കുകയോ ചെയ്തില്ലെന്നും അവർ പറഞ്ഞു. നിയമസഭാ മാർച്ചിന് ശേഷം സെക്രട്ടേറിയറ്രിന് മുന്നിലെ സമര പന്തലിലെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ പരിപാടിയെ അഭിസംബോധന ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |