SignIn
Kerala Kaumudi Online
Saturday, 20 April 2024 6.05 AM IST

എ-സി റോഡ് നവീകരണം: കെ.എസ്.ആർ.ടി.സിക്ക് പ്രതിദിന നഷ്ടം 20 ലക്ഷം

s

ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് പുനർനിർമ്മാണ പ്രവർത്തനങ്ങളെത്തുടർന്ന് ഈ റൂട്ടിൽ സർവീസ് ഭാഗികമായി മുട‌ങ്ങുന്നതോടെ കെ.എസ്.ആർ.ടി.സിയ്ക്ക് പ്രതിദിനം കളക്ഷനിൽ നഷ്ടമാകുക 20 ലക്ഷത്തോളം രൂപ. ജില്ലയിലെ ആലപ്പുഴ,എടത്വ ഡിപ്പോകളിൽ നിന്നും , മറ്റ് ജില്ലകളിലെ 21ഡിപ്പോകളിൽ നിന്നുമായി ആകെ 355 ട്രിപ്പുകളാണ് എ.സി റോഡിലൂടെ കെ.എസ്.ആർ.ടി.സി പ്രതിദിനം സർവീസ് നടത്തിയിരുന്നത്.

ലോക്ക് ഡൗണിന്റെ ഭാഗമായി സർവീസുകളുടെ എണ്ണം കുറച്ചെങ്കിലും കളക്ഷനിൽ കാര്യമായ കുറവ് ഉണ്ടായില്ല. ആലപ്പുഴ, എടത്വ ഡിപ്പോകളിൽ നിന്ന് എ.സി റോഡിലൂടെ 95 ട്രിപ്പുകളാണ് നടത്തിയിരുന്നത്. ഇതിൽ നിന്ന് പ്രതിദിനം മൂന്ന് ലക്ഷം രൂപ കളക്‌ഷൻ കിട്ടിയിരുന്നു. റോഡ് നവീകരണവുമായി ബന്ധപ്പെട്ട് അടുത്ത രണ്ടര വർഷത്തേക്ക് റോഡ് ഭാഗികമായി അടയ്ക്കുന്നതോടെയാണ് കെ.എസ്.ആർ.ടി.സിക്ക് ഗണ്യമായ വരുമാന നഷ്ടം സംഭവിക്കുക. ഫാസ്റ്റ് പാസഞ്ചർ ബസുകൾക്ക് ഒരു ദിവസം 15,000ൽ അധികം രൂപയാണ് ഇവിടെ കളക്ഷൻ ലഭിച്ചിരുന്നത്.

പ്രധാന സർവീസുകൾ (ആലപ്പുഴയിൽ നിന്ന്)

ചങ്ങനാശ്ശേരി, കോട്ടയം, ചെങ്ങന്നൂർ, പത്തനാപുരം, പത്തനംതിട്ട, പുനലൂർ, എരുമേലി, ഈരാട്ടുപേട്ട, പൊൻകുന്നം, തിരുവല്ല, കൊട്ടാരക്കര

പാലം പൊളിക്കൽ

എ.സി റോഡ് നവീകരണത്തിന്റെ ഭാഗമായി കളർകോട് പക്കി, പൊങ്ങ എന്നീ പാലങ്ങളാണ് പൊളിക്കുന്നത്. ഇന്നലെ പക്കിപ്പാലം പൊളിക്കൽ ജോലികൾ ആരംഭിച്ചു. അടുത്ത ദിവസം പൊങ്ങ പാലവും പൊളിച്ചു തുടങ്ങും.

ചെറിയവാഹനങ്ങളും ആംബുലൻസ് സർവീസും നടത്താൻ കഴിയുന്നതരത്തിൽ നിലവിലുള്ള പാലത്തിന് സമാന്തരമായി താത്കാലിക റോഡ് നിർമിച്ചിട്ടുണ്ട്.

ബദൽ സംവിധാനം

യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ കെ.എസ്.ആർ.ടി.സി ബദൽസംവിധാനം ഏർപ്പെടുത്തി. പക്കിപാലത്തിന് പടിഞ്ഞാറ് ഭാഗത്ത് വരെ ആലപ്പുഴ ഡിപ്പോയിൽ നിന്നും പാലത്തിന് കിഴക്കുഭാഗം വരെ ചങ്ങനാശേരിയിൽ നിന്നും സർവീസ് നടത്തും. പൊങ്ങ പാലം പൊളിക്കുമ്പോൾ ചങ്ങനാശ്ശേരിയിൽ നിന്ന് വരുന്ന വാഹനങ്ങൾ പൊങ്ങ പാലത്തിന് കിഴക്കുഭാഗം വരെയേയുണ്ടാകൂ. ഇരുപാലങ്ങളുടെയും ഇടയിൽ ഓർഡിനറി സർവീസ് നടത്താനാണ് തീരുമാനം. മറ്റ് ഡിപ്പോകളിൽ നിന്നുള്ള വാഹനങ്ങൾ അമ്പലപ്പുഴ-തിരുവല്ല റോഡ് വഴി തിരിച്ചുവിടും.

ആലപ്പുഴയിൽ നിന്ന് വിവിധ

സ്ഥലങ്ങളിലേക്കുള്ള പ്രതിദിന ട്രിപ്പുകൾ

ചങ്ങനാശ്ശേരി..........30

ചമ്പക്കുളം................8

കൈനകരി...............15

കാവാലം...................20

മറ്റ് ഡിപ്പോകളിൽ നിന്ന് എ.സി റോഡുവഴിയുള്ള ട്രിപ്പുകൾ.............282

"യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ സർവീസ് നടത്തും. ആലപ്പുഴ ഡിപ്പോയിൽ പ്രതിദിനം മൂന്ന്ലക്ഷത്തോളം രൂപയുടെ കളക്ഷൻ ലഭിക്കുന്ന റൂട്ടാണിത്. പൂർണ്ണമായും സർവീസ് നിറുത്തില്ല.

അശോക് കുമാർ, ഡി.ടി.ഒ, ആലപ്പുഴ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.