കണ്ണൂർ: ജില്ലയിൽ കൊവിഡ് മൂലം പ്രതിസന്ധി നേരിടുന്ന വിവിധ മേഖലകളെ കരകയറ്റുന്നതിനായി ജില്ലാ ഭരണകൂടം നടത്തുന്ന രണ്ടാമത്തെ സംരഭമായ കണ്ണൂർ ഷോപ്പിക്ക് എട്ടിന് തുടക്കമാവും.'കണ്ണൂർ ഷോപ്പി'യുടെ ആദ്യത്തെ ബ്രാഞ്ച് കണ്ണൂർ ടൗൺ സ്ക്വയറിൽ ആരംഭിക്കും. തുടർന്ന് ഡി.ടി.പി.സിയുടെ എല്ലാ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും ഇത്തരം ഷോപ്പുകൾ തുറക്കും. ഓൺലൈനായും സാധനങ്ങൾ ലഭ്യമാക്കും.
ചാമ, റാഗി, മുത്താറി തുടങ്ങിയ ചെറു ധാന്യങ്ങൾ, ചെറുതേൻ, കാട്ടതേൻ, മുള കൊണ്ടുള്ള കരകൗശല ഉത്പന്നങ്ങൾ, മുളയരി പായസം, കാച്ചിൽ, കിഴങ്ങുവർഗ്ഗങ്ങൾ, വംശീയ ഭക്ഷണങ്ങൾ, വനിത സൂക്ഷ്മ സംരംഭകരുടെ തനത് കാർഷികകാർഷികേതര ഉത്പന്നങ്ങൾ, കണ്ണൂരിന്റെ തനത് കൈത്തറി ഉത്പന്നങ്ങൾ ,ആറളത്തെ പട്ടികവർഗ്ഗ വിഭാഗത്തിന്റെ തനത് ഉത്പന്നങ്ങളായ ഈറ്റ കൊണ്ടുള്ള കൊട്ട, വട്ടി, കാട്ടതേൻ, കുന്തിരിക്കം തുടങ്ങിയ ഉത്പന്നങ്ങൾ ഇവിടെ ലഭ്യമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |